expat service : വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര അനുമതി വേണോ? കേന്ദ്ര മന്ത്രി വി. മുരളീധരന്‍ വിശദീകരിക്കുന്നു - Pravasi Vartha PRAVASI

expat service : വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര അനുമതി വേണോ? കേന്ദ്ര മന്ത്രി വി. മുരളീധരന്‍ വിശദീകരിക്കുന്നു

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ expat service കേന്ദ്ര അനുമതി വേണോ? കേന്ദ്ര മന്ത്രി വി. മുരളീധരന്‍ വിശദീകരിക്കുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൊവിഷണല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. രണ്ടുദിവസത്തെ യു.എ.ഇ. സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
അനുമതി വേണമെന്നത് സാമൂഹിക മാധ്യമങ്ങളിലും മറ്റുമുണ്ടായ തെറ്റായ പ്രചാരണമാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രത്തില്‍നിന്ന് അത്തരമൊരു അനുമതിയുടെയും ആവശ്യമില്ല. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായിരിക്കാം ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രൊവിഷണല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വൈകിയ സാഹചര്യമുണ്ടായിട്ടുണ്ടെങ്കില്‍ അത്തരം പരാതികള്‍ കൃത്യമായും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പ്രൊവിഷണല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ വൈകുന്നതിനെക്കുറിച്ച് ഇത്തവണത്തെ യു.എ.ഇ. സന്ദര്‍ശനത്തില്‍ ആരും തന്നോട് പറഞ്ഞിട്ടില്ല. ഓണ്‍ലൈന്‍ സംവിധാനം കാരണം മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള കാലതാമസവും ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. ഏതെങ്കിലും കാരണങ്ങളാല്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള കാലതാമസം നേരിടുന്നെങ്കില്‍ സാമൂഹിക പ്രവര്‍ത്തകര്‍ തന്നെ അറിയിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എംബാം അടക്കം മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈനില്‍ രേഖപ്പെടുത്തണം. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ വ്യക്തിപരമായി ആരുടേയും ഇടപെടല്‍ ആവശ്യമില്ല. ഓരോ 12 മണിക്കൂര്‍ കൂടുമ്പോള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വിവരങ്ങളുടെ പുരോഗതി അറിയാന്‍ സാധിക്കും. മൃതദേഹങ്ങള്‍ കൊണ്ടുപോകുമ്പോഴുണ്ടാകുന്ന സ്വാഭാവിക തടസ്സങ്ങള്‍പോലും കുറഞ്ഞുകിട്ടാനാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *