best apartments in dubai : ദുബായില്‍ പ്രവാസികള്‍ക്ക് താങ്ങാവുന്ന വാടകയ്ക്ക് വീടെടുക്കാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ ഏതാണെന്ന് അറിയേണ്ടേ? - Pravasi Vartha DUBAI

best apartments in dubai : ദുബായില്‍ പ്രവാസികള്‍ക്ക് താങ്ങാവുന്ന വാടകയ്ക്ക് വീടെടുക്കാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ ഏതാണെന്ന് അറിയേണ്ടേ?

കൂടുതലും വാടകയ്ക്ക് താമസിക്കുന്നരാണ് പ്രവാസികള്‍. വാടക ഉയരുന്നത് അവരെ വലയ്ക്കുന്ന ഒരു ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ പവാസികള്‍ക്ക് താങ്ങാവുന്ന വാടകയ്ക്ക് വീടെടുക്കാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ best apartments in dubai ഏതാണെന്ന് അറിയാം.
പ്രവാസികള്‍ക്ക് താങ്ങാവുന്ന വാടകയ്ക്ക് വീടെടുക്കാന്‍ സാധിക്കുന്ന മേഖലകളില്‍ മുന്നില്‍ ദെയ്‌റയാണ് മുന്നില്‍. ഇന്റര്‍നാഷനല്‍ സിറ്റി, സത്വ, റെംറാം, ദുബായ് സൗത്ത്, ദുബായ് പ്രൊഡക്ഷന്‍ സിറ്റി എന്നിവയാണ് താരതമ്യേന വാടക കുറഞ്ഞ മറ്റു മേഖലകള്‍. എമിറേറ്റിലെ സജീവ വ്യാപാര മേഖലയാണ് ദെയ്‌റ. ഗതാഗതക്കുരുക്കും വീതി കുറഞ്ഞ റോഡുകളും പഴയ കെട്ടിടങ്ങളുമാണ് ഇവിടെ അധികവും. വാടക നിരക്ക് കുറയുന്നതിന്റെ ഒരു കാരണമിതാണ്.
പോര്‍ട്ട് സായിദ്, പൈതൃകവും പ്രദേശമായ നയിഫ്, റിഖ, അല്‍ബുതീന്‍ എന്നിവയാണ് ഏറ്റവും ജനസാന്ദ്രത കൂടിയ മേഖലകള്‍. ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങളിലേക്ക് താമസം മാറുന്നവരും കൂടുതലാണ്. ജിംനേഷ്യം, നീന്തല്‍ക്കുളം, പാര്‍ക്ക് എന്നിവയുള്ള കെട്ടിടങ്ങള്‍ക്കാണ് ഡിമാന്‍ഡ്. താമസം മാറാന്‍ തണുപ്പുകാലമാണ് പലരും തിരഞ്ഞെടുക്കുന്നത്.
ദെയ്‌റയിലെ പുതിയ കെട്ടിടങ്ങളില്‍ സ്റ്റുഡിയോ ഫ്‌ലാറ്റിന് ശരാശരി വാടക 28,000 ദിര്‍ഹം. ഒരു ഹാള്‍ ഉള്‍ക്കൊള്ളുന്ന വണ്‍ ബെഡ് റൂം ഫ്‌ലാറ്റിന് 46,000, ഹാളും രണ്ട് കിടപ്പുമുറികളുമടങ്ങിയ ഫ്‌ലാറ്റിന് 65,000, മൂന്ന് കിടപ്പുമുറി ഫ്‌ലാറ്റിന് പ്രതിവര്‍ഷ വാടക 95,000. ഇന്റര്‍നാഷനല്‍ സിറ്റിയില്‍ സ്റ്റുഡിയോ ഫ്‌ലാറ്റിന്റെ ഇടത്തരം വാടക 23,000, വണ്‍ ബെഡ് റൂം ഫ്‌ലാറ്റിന് 33,000 ദിര്‍ഹം. 48,000 ദിര്‍ഹത്തിന് 2 ബെഡ് റൂം ഫ്‌ലാറ്റും ലഭിക്കും. എന്നാല്‍, ഒരു ലക്ഷം ദിര്‍ഹം വരെയാണ് 3 ബെഡ് റൂം ഫ്‌ലാറ്റിന്റെ വാടക.
സത്വയില്‍ ഒരു സ്റ്റുഡിയോ ഫ്‌ലാറ്റ് ലഭിക്കാന്‍ അരലക്ഷം ദിര്‍ഹമാകും. ഒരു ബെഡ് റൂം ഫ്‌ലാറ്റിന് ശരാശരി 70,000, രണ്ടുബെഡ് റൂം ഫ്‌ലാറ്റിന് 90,000 ദിര്‍ഹവുമാകും. 3 ബെഡ് റൂമിന് 1.49 ലക്ഷം വരെയാണ് വാര്‍ഷിക വാടക. ഖിസൈസില്‍ പുതിയ കെട്ടിടങ്ങളില്‍ 29,000 ദിര്‍ഹത്തിന് സ്റ്റുഡിയോ ഫ്‌ലാറ്റുണ്ട്. വണ്‍ ബെഡ് റൂം ഫ്‌ലാറ്റ് 39,000, ടു ബെഡ് റൂം ഫ്‌ലാറ്റിന് 48,000, 3 ബെഡ് റൂം ഫ്‌ലാറ്റിന് 60,000 ദിര്‍ഹം എന്നിങ്ങനെയാണ് വാടക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *