zofeur : യുഎഇ: ഈ ഉത്സവ സീസണില്‍ സാന്താക്ലോസിനൊടൊപ്പം സവാരി പോകാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കാം - Pravasi Vartha UAE

zofeur : യുഎഇ: ഈ ഉത്സവ സീസണില്‍ സാന്താക്ലോസിനൊടൊപ്പം സവാരി പോകാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കാം

ചിലപ്പോള്‍ ഈ ഉത്സവ സീസണില്‍ സാന്താക്ലോസിനൊടൊപ്പം ദുബായിലേക്കോ അബുദാബിയിലേക്കോ സവാരി പോകാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കാം. ദുബായ് ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ട്-അപ്പ് കമ്പനി zofeur മെറി റെഡ് സ്യൂട്ട് ധരിച്ച ഡ്രൈവര്‍മാരുടെ സേവനങ്ങള്‍ നല്‍കുന്നു. Zofeur ന്റെ ഈ പുതിയ പദ്ധതി ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 വൈകുന്നേരം 6 മണി വരെ ഉണ്ടാകുന്നതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ഈ ക്രിസ്മസിന് മറക്കാനാവാത്ത അനുഭവങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് സാന്താ ഡ്രൈവര്‍മാരില്‍ ഒരാളായ ഉഗാണ്ടന്‍ പ്രവാസി റൊണാള്‍ഡ് അസബ (37) പറഞ്ഞു.”ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും യാത്രക്കാര്‍ക്കും മറക്കാനാവാത്ത നിമിഷങ്ങള്‍ സൃഷ്ടിക്കാനാണ് ഈ ശ്രമം. ലളിതമായൊരു യാത്രയെ മാന്ത്രിക അനുഭവമാക്കി ഞങ്ങള്‍ മാറ്റുന്നു, പ്രത്യേകിച്ച് കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഉപഭോക്താക്കള്‍ ഈ ആശയം ഇഷ്ടപ്പെടുന്നുണ്ട്, കാരണം ഇത് അവരെ അത്ഭുതപ്പെടുത്തുന്നു. ഞങ്ങളോടൊപ്പം സെല്‍ഫിയെടുക്കാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും അവര്‍ ഇഷ്ടപ്പെടാറുണ്ട്” മറ്റൊരു സാന്റാ ഡ്രൈവര്‍ ജെംബാ റൊണാള്‍ഡ് (27) പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യാത്ര കൂടുതല്‍ മധുരതരമാക്കാന്‍, സാന്താ ഡ്രൈവര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് മധുരപലഹാരങ്ങളും മിഠായികളും നല്‍കുന്നു. വിനോദം നല്‍കുന്നതിനോടൊപ്പം സാന്താ ഡ്രൈവര്‍മാര്‍ എല്ലാവരുടെയും സുരക്ഷയെക്കുറിച്ച് ശ്രദ്ധാലുക്കളാണ്. വിവിധ സാഹചര്യങ്ങളില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് അവര്‍ ശരിയായ രീതിയില്‍ പരിശീലിപ്പിച്ചിട്ടുണ്ട്.
iOS-ലും Play Store-ലും ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ഓണ്‍-ഡിമാന്‍ഡ് പേ-പെര്‍-മിനിറ്റ് ഡ്രൈവര്‍ സേവന പ്ലാറ്റ്ഫോമാണ് Zofeur. ഉത്സവ കാലയളവിലെ കാലതാമസം ഒഴിവാക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കമ്പനി നിര്‍ദ്ദേശിക്കുന്നു. കാരണം സോഫൂര്‍ ഡ്രൈവര്‍മാരില്‍ അഞ്ച് ശതമാനം മാത്രമാണ് സാന്റാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. സാന്റാ ഡ്രൈവര്‍മാര്‍ക്ക് ദുബായ്ക്കും അബുദാബിക്കും ഇടയില്‍ വണ്‍-വേ ട്രിപ്പുകള്‍ നടത്താമെന്നതിനാല്‍ ഡ്രൈവര്‍ സേവനം ദുബായില്‍ മാത്രം പരിമിതമല്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *