air taxi : ദുബായില്‍ സ്വയം നിയന്ത്രിത എയര്‍ ടാക്‌സി വൈകാതെ എത്തും - Pravasi Vartha DUBAI

air taxi : ദുബായില്‍ സ്വയം നിയന്ത്രിത എയര്‍ ടാക്‌സി വൈകാതെ എത്തും

ദുബായില്‍ സ്വയം നിയന്ത്രിത എയര്‍ ടാക്‌സി വൈകാതെ എത്തും. അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ചൊവ്വ ഗ്രഹത്തില്‍ ഉപയോഗിക്കുന്ന സ്വയം നിയന്ത്രിത ചെറു ഹെലികോപ്ടറുകളുടെ മാതൃകയിലുള്ള ഹെലികോപ്ടറുകള്‍ air taxi വൈകാതെ ദുബായിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. യു.എ.ഇ അധികാരികളുടെ സഹകരണത്തോടെ ഓസ്ട്രിയന്‍ കമ്പനിയായ ഫ്‌ലൈനൗ ആണ് പദ്ധതി നടപ്പിലാക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
രണ്ടു വര്‍ഷത്തിനകം ദുബായ് നഗരത്തിന് മുകളിലൂടെ വാണിജ്യാടിസ്ഥാനത്തിലുള്ള ചെറു യാത്ര ഹെലികോപ്ടറുകള്‍ പറത്താനാണ് കമ്പനിയുടെ ലക്ഷ്യം. ഒറ്റ, ഇരട്ട സീറ്റുകളുള്ള കോപ്ടറുകളാണ് വികസിപ്പിക്കുന്നതെന്ന് ഫ്‌ലൈ ദുബായ് സഹ സ്ഥാപകയും സി.ഇ.ഒയുമായ ഇവോണ്‍ വിന്റര്‍ പറഞ്ഞു. ഇതുവരെ നിര്‍മിച്ചിട്ടുള്ളവയില്‍ ഏറ്റവും കാര്യക്ഷമമായ ഒന്നാണിതെന്നും കമ്പനി അവകാശപ്പെടുന്നു. 28 മാസത്തിനുള്ളില്‍ കാര്‍ഗോ പതിപ്പിന്റെ ഉല്‍പാദനം ആരംഭിക്കും. പാസഞ്ചര്‍ പതിപ്പ് അതിന് ശേഷമായിരിക്കുമെന്നും അവര്‍ വെളിപ്പെടുത്തി. 130 കിലോമീറ്ററാണ് പരമാവധി വേഗം. സുരക്ഷ കാരണങ്ങളാല്‍ 50 കിലോ മീറ്റര്‍ ദൂരവും ശേഷം മറ്റൊരു 25 കിലോമീറ്റര്‍ ദൂരവും പറക്കാനാണ് അനുമതി. നിശ്ചിത റൂട്ടുകളിലൂടെയായിരിക്കും കോപ്ടറിന്റെ സര്‍വിസ്.
കോപ്ടറിന്റെ എന്‍ജിന്‍ ഡിഷ്‌വാഷിന്റെ അത്ര കുറഞ്ഞ ശബ്ദം മാത്രം പുറപ്പെടുവിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ശല്യമില്ലാതെ സഞ്ചരിക്കാനാവും. കാര്‍ഗോ പതിപ്പില്‍ 200 കിലോ ഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. നാസ ഉപയോഗിക്കുന്ന ചൊവ്വ ഹെലികോപ്ടറായ ‘ഇന്‍ജന്യൂയിറ്റി’യുമായി ഇത് ഏറെ സാമ്യമുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
വാഹനങ്ങളുടെ ആധിക്യം കാരണം വന്‍കിട നഗരങ്ങളില്‍ റോഡ് ട്രാഫിക് സുഗമമല്ലാത്ത അവസ്ഥയുണ്ട്. സാമ്പത്തികമായും വന്‍ നഷ്ടമാണ് ഇതുവഴി സംഭവിക്കുന്നത്. ഇതുകൊണ്ട് സമ്പന്ന രാജ്യങ്ങളും എയര്‍ ടാക്‌സി സംവിധാനങ്ങള്‍ക്കായുള്ള അന്വേഷണത്തിലാണ്. ഇതു മുന്നില്‍ കണ്ടാണ് കമ്പനി സ്വയം നിയന്ത്രണ എയര്‍ ടാക്‌സികള്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *