expat group : സ്‌പോര്‍ട്‌സിനോടുള്ള അഭിനിവേശം കാത്തു സൂക്ഷിച്ച് പ്രവാസി മലയാളികള്‍; കേരള ട്രൈയത്തലോണ്‍ ലീഗ് സമാപിച്ചു - Pravasi Vartha PRAVASI

expat group : സ്‌പോര്‍ട്‌സിനോടുള്ള അഭിനിവേശം കാത്തു സൂക്ഷിച്ച് പ്രവാസി മലയാളികള്‍; കേരള ട്രൈയത്തലോണ്‍ ലീഗ് സമാപിച്ചു

ട്രൈസര്‍ക്കിള്‍ കമ്മ്യൂണിറ്റിയുടെ ഭാഗമായ കേരള റൈഡേഴ്സ് ട്രൈസര്‍ക്കിള്‍ നടത്തിവരുന്ന Kerala Triathlon League (KTL4) നാലാം സീസണ്‍ സമാപിച്ചു. 30 ദിവസം 25 പേര്‍ അടങ്ങുന്ന 6 ടീമുകള്‍ expat group ഇത്തവണ സ്വിമ്മിംഗ് റൈഡിങ്, റണ്ണിംഗ് വിഭാഗങ്ങളില്‍ മത്സരിച്ചത്.
ദനേശ് ചന്ദ്രന്‍ , മച്ചു ഷാനവാസ് നയിച്ച മസ്‌കറ്റ് വാരിയേര്‍സ് (MUSCUT WARRIORS) ടീം ജേതാക്കളായി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ബിജോയ് ജോസഫ് , ഫൈസല്‍ ഇബ്രാഹീം നയിച്ച ABUDHABI CAPITALS രണ്ടാമതും, അനീസ് ആസാദ് , അരുണ്‍ജിത്ത് നയിച്ച KOCHI TUSKERS മൂന്നാം സ്ഥാനവും നേടി.
ഒരു ലക്ഷത്തില്‍ കൂടുതല്‍ കിലോമീറ്റര്‍, അതായതു 7 തവണ ഭൂമി ചുറ്റുന്ന ദൂരം ആണ് 30ത് ദിവസം കൊണ്ട് 150 പേര് ഓടിയും, സൈക്കിള്‍ ചവിട്ടിയും, നീന്തിയുo തീര്‍ത്തത്. കാനഡ, ബ്രൂണെ, അമേരിക്ക, UK ഒമാന്‍, ഖത്തര്‍, സൗദി അറേബ്യാ എന്നീ രാജ്യങ്ങളിലില്‍ നിന്നുള്ള മലയാളികളും മത്സരത്തില്‍ പങ്കെടുത്തു. STRAVA ആപ് വഴി ആണ് ഇവരുടെ ആക്റ്റിവിറ്റകള്‍ മോണിറ്റര്‍ ചെയ്തിരുന്നത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഈ KTL നാലാം പതിപ്പില്‍ വനിതകള്‍ ആണ് മുഴുവന്‍ പ്രശംസയും പിടിച്ചു പറ്റിയത്. 23 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റര്‍ നടത്തം പൂര്‍ത്തിയാക്കിയ കവിത സലീഷ് സമാനതകളില്ലാത്ത പ്രകടനം പ്രശംസ അര്‍ഹിക്കുന്നതാണ്. നദിയ ജേബിന്‍, ഒസീന ഇറാനി, ജിസ്‌ന ബേബി, ബിബിത ഷിജൊ, നിമിഷ സബിന്‍, രസ്ല ഷംഷാദ്, ജുബീന മുനീര്‍, മേബില ജരീഷ് എന്നിവര്‍ 50 KM കാറ്റഗറി പൂര്‍ത്തിയാക്കി.
21.1 KM കാറ്റഗറി തീര്‍ത്ത വനിതകള്‍ (തവണ) – ഓസീന ഇറാനി 15 തവണ ഹാഫ് മാരത്തോണ്‍ പൂര്‍ത്തിയാക്കി, നദിയ 9, കവിത 6, ജിസ്‌ന ബേബി 9, രസ്ല ഷംഷാദ് 7, ബിബിത ശിജോ 5, ജുബീന മുനീര്‍ 4, നിമിഷ സാബിന്‍ 3 രാത്രികള്‍, ബിനു അലക്‌സി 3. ലക്ഷ്മി സുരേഷ് 2, നീതു ബിജോയ് 2, റഷീദ 2, രഹ്ന നൗഷാദ് 2, തുഷാര ഗിരീഷ് 1, ലക്ഷ്മി അജി 1, തുഷാര 1.
KTL എക്‌സിക്യൂട്ടീവ് സമിതി ഭാരവാഹികളായ നവനീത് കൃഷ്ണന്‍, ഷിജൊ വര്ഗീസ്, ഷംസാദ്, മോഹന്‍ദാസ്, ഹമീദ്, സമീഖ്, ലാലു കോശി, മുഹമ്മദ് ഹസന്‍ തെണ്ടത്ത് എന്നിവര്‍ നേതൃത്ത്വം നല്‍കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *