dubai shop : ഉണ്ടായത് ഭയാനകമായ അപകടം; കാര്‍ ഇടിച്ച് കയറിയ ദുബായ് ചോക്ലേറ്റ് ഷോപ്പ് ബിസിനസ്സിലേക്ക് - Pravasi Vartha DUBAI

dubai shop : ഉണ്ടായത് ഭയാനകമായ അപകടം; കാര്‍ ഇടിച്ച് കയറിയ ദുബായ് ചോക്ലേറ്റ് ഷോപ്പ് ബിസിനസ്സിലേക്ക്

കാര്‍ ഇടിച്ച് കയറിയ ദുബായ് ചോക്ലേറ്റ് ഷോപ്പ് ബിസിനസ്സിലേക്ക്. തിരക്കേറിയ സമയത്താണ് ദുബായിലെ ലേബല്‍ ചോക്ലേറ്റ്‌സ് ആന്‍ഡ് ഫ്‌ളവേഴ്‌സില്‍ dubai shop അപകടമുണ്ടായത്. അവധി ആഘോഷങ്ങളും വര്‍ഷാവസാന ആഘോഷങ്ങളും വരാനിരിക്കെ ഉണ്ടാക്കാനും അയക്കാനുമുള്ള കേക്ക് ഓര്‍ഡറുകളുടെ കൂമ്പാരം ഉണ്ടായിരുന്നു കടയില്‍. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
വെള്ളിയാഴ്ചയാണ് ഒരു മെഴ്സിഡസ് ബെന്‍സ് ദുബായ് അല്‍ വാസല്‍ റോഡിലെ കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ കടയുടെ ഗ്ലാസ് പകുതിയോളം തകര്‍ത്തു. ഡ്രെവര്‍ ബ്രേക്കിന് പകരം ഗ്യാസ് പെഡലില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് ആഡംബര കാര്‍ കടയിലേക്ക് പാഞ്ഞുകയറാന്‍ ഇടയാക്കിയതെന്ന് ദുബായ് പോലീസ് പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

എല്ലാം കാര്യങ്ങളും ശരിയായെന്ന് സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം കടയുടമ പറഞ്ഞു. അപകടത്തിന്റെ ചിത്രം ഭയപ്പെടുത്തുന്നതാണെങ്കിലും വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ആളുകള്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അല്‍ വാസലിലെ ഷോപ്പ് ഇന്ന് (ഡിസംബര്‍ 23) മുതല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.
അതിമനോഹരമായ പുഷ്പ ഡിസൈനിലുള്ള ബെസ്പോക്ക് ചോക്ലേറ്റുകള്‍ക്കും ട്രെന്‍ഡി കേക്കുകള്‍ക്കും പേരുകേട്ട ഹോംഗ്രോണ്‍ ഷോപ്പാണ് ലാബെല്ലെ. ഇന്‍സ്റ്റാഗ്രാമില്‍, 261,000 ഫോളോവേഴ്സ് ഉണ്ട്, അതിനാല്‍ അപകടത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നപ്പോള്‍, ഷോപ്പിന്റെ ആരാധകരും ഉപഭോക്താക്കളും ശാഖയില്‍ എത്തിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *