lulu supermarket delivery : യുഎഇ: ക്രിസ്മസ് ആഘോഷം പൊടിപൊടിക്കാം; വമ്പിച്ച വിലക്കിഴിവുമായി ലുലു - Pravasi Vartha OFFERS

lulu supermarket delivery : യുഎഇ: ക്രിസ്മസ് ആഘോഷം പൊടിപൊടിക്കാം; വമ്പിച്ച വിലക്കിഴിവുമായി ലുലു

ഇത്തവണത്തെ ക്രിസ്മസ് ആഘോഷം പൊടിപൊടിക്കാം. ക്രിസ്മസ് ആഘോഷങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കുമുള്ള ഉല്‍പന്നങ്ങള്‍ക്ക് 50% വരെ വിലക്കുറവുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് lulu supermarket delivery . ക്രിസ്മസ് ട്രീ, ബെല്‍, ബോള്‍, വര്‍ണ ബള്‍ബുകള്‍, പുല്‍ക്കൂട്, നക്ഷത്രം തുടങ്ങി അലങ്കാര ഉല്‍പന്നങ്ങള്‍ക്കാണ് വില കുറച്ചത്. 28 ദിര്‍ഹത്തിന്റെ മെറി ക്രിസ്മസ് എല്‍ഇഡി ലൈറ്റിന് 14 ദിര്‍ഹമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ബെല്ലിന് 10.25 ദിര്‍ഹമായിരുന്നത് 7.18 ആക്കി. 47.50 ദിര്‍ഹമുണ്ടായിരുന്ന വിവിധ വലുപ്പത്തിലുള്ള വര്‍ണപ്പന്തുകള്‍ക്ക് 33.25 ദിര്‍ഹമായി. 4 അടി ഉയരമുള്ള ക്രിസ്മസ് ട്രീയുടെ വില 128ല്‍ നിന്ന് 89 ആയി കുറച്ചു. 5 അടിയുള്ള ട്രീക്ക് 162 ദിര്‍ഹത്തില്‍നിന്ന് 119 ആയും 200 ദിര്‍ഹമുണ്ടായിരുന്ന 6 അടി നീളമുള്ള ട്രീക്ക് 139 ആയും കുറച്ചു. ഇതുപോലെ മറ്റു ഉല്‍പന്നങ്ങള്‍ക്കും വിലക്കുറവുണ്ടെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ക്രിസ്മസ് കേക്കുകളുടെ വിപുലമായ ശേഖരവുമുണ്ട്. കേരളത്തില്‍നിന്നുള്ള എലൈറ്റ് കേക്കിനു പുറമെ ലുലുവിന്റെ സ്വന്തം കേക്കുകളുടെ വലിയ ശേഖരം കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. 24, 25 തീയതികളില്‍ ടര്‍ക്കി, താറാവ് തുടങ്ങി നാടന്‍ നസ്രാണി വിഭവങ്ങളും ലഭിക്കും. ലുലു ശാഖകളില്‍ നേരിട്ട് എത്തിയും ഓണ്‍ലൈനിലൂടെയും വാങ്ങാം. ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും മറ്റും ആകര്‍ഷക വിലക്കുറവുമുണ്ട്. എല്ലാവര്‍ക്കും ക്രിസ്മസ് ആഘോഷിക്കാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *