video game : ഗെയിമിങ്ങിലൂടെയാണ് ഞാൻ വാടക കൊടുക്കുന്നത്: ഇഷ്ടത്തെ കരിയറാക്കി മാറ്റിയ യുഎഇയിലെ പ്രവാസി യുവതിയെ പരിചയപ്പെടാം - Pravasi Vartha UAE

video game : ഗെയിമിങ്ങിലൂടെയാണ് ഞാൻ വാടക കൊടുക്കുന്നത്: ഇഷ്ടത്തെ കരിയറാക്കി മാറ്റിയ യുഎഇയിലെ പ്രവാസി യുവതിയെ പരിചയപ്പെടാം

ഗെയിമിംഗിനോടുള്ള ഇഷ്ടത്തെ കരിയറാക്കി മാറ്റിയ യുഎഇയിലെ പ്രവാസിയാണ് @xArshyy എന്ന അര്‍ഷിയ ഫരാഗത്ത്. ഒരു സാധാരണ ഗെയിമറല്ല അര്‍ഷിയ. ട്വിച്ചില്‍ 9,100 ഫോളോവേഴ്സ് ഉള്ളതിനാല്‍, തന്റെ ഗെയിമിംഗിനെ video game മികച്ച രീതിയില്‍ കരിയറാക്കി മാറ്റാന്‍ അവള്‍ക്ക് സാധിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
യുഎഇയില്‍ ജനിച്ചു വളര്‍ന്ന അര്‍ഷിയയ്ക്ക് ഗെയിമിംഗിനോടുള്ള ഇഷ്ടം തുടങ്ങിയത് അവളുടെ പിതാവില്‍ നിന്നും സഹോദരിയില്‍ നിന്നുമാണ്. ‘ഓണ്‍ലൈനില്‍ ഗെയിമുകള്‍ സ്ട്രീം ചെയ്യുന്നത് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നു,’ എനിക്ക് ഇപ്പോള്‍ എന്റെ സ്വന്തം വീടിന്റെ സുഖസൗകര്യങ്ങളില്‍ നിന്ന് എന്റെ വാടകയും വൈദ്യുതി ബില്ലുകളും അടയ്ക്കാം.’ അര്‍ഷിയ പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പ് തന്റെ ട്വിച്ച് ചാനല്‍ ആരംഭിച്ചതോടെയാണ് കാഷ്വല്‍ ഗെയിമറില്‍ നിന്ന് സ്ട്രീമിംഗ് സെന്‍സേഷനിലേക്കുള്ള അര്‍ഷിയയുടെ യാത്ര ആരംഭിച്ചത്. ഡാര്‍ക്ക് സോള്‍സ്, അപെക്സ് ലെജന്‍ഡ്സ്, കപ്പ്ഹെഡ് എന്നിവയില്‍ കഴിവ് തെളിയിച്ചതിനാല്‍ അവളെ അത് സാമ്പത്തിക സ്ഥിരതയിലേക്ക് നയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പിക്സൗള്‍ അബുദാബിയിലെ ഗേള്‍സ് ഗെയിം ഗാലയുടെ ആതിഥേയത്വം മുതല്‍ മെന്റോസ്, ആപ്പിള്‍, നിവിയ തുടങ്ങിയ പവര്‍ഹൗസ് ബ്രാന്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് വരെയുള്ള നേട്ടങ്ങള്‍ അര്‍ഷിയ കൈവരിച്ചിട്ടുണ്ട്. ഇ-സ്പോര്‍ട്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ അറിവ് പകര്‍ന്നു നല്‍കി എസ്റ്റാര്‍സിലെ ഇ-സ്പോര്‍ട്സ് അധ്യാപികയുടെ റോളും അര്‍ഷിയ അടുത്തിടെ അണിഞ്ഞു.
ഗെയിമിംഗ് രംഗത്തെ അനന്തമായ അവസരങ്ങളുടെ സാക്ഷ്യപത്രമാണ് അര്‍ഷിയയുടെ യാത്ര. അവളുടെ അചഞ്ചലമായ അര്‍പ്പണബോധവും സംരംഭകത്വ മനോഭാവവും കൊണ്ട് ഇഷ്ടമേഖലയെ ഒരു കരിയറാക്കി മാറ്റാന്‍ ഈ യുവതിക്ക് സാധിച്ചു. ഇതിലൂടെ അവള്‍ ഗെയിമുകള്‍ കളിക്കുക മാത്രമല്ല ‘ഗെയിമിംഗ് സൂപ്പര്‍സ്റ്റാര്‍’ എന്നതിന്റെ അര്‍ത്ഥം പുനര്‍ നിര്‍വചിക്കുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *