dubai authorities : പുതുവര്‍ഷത്തിന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് ദുബായ് - Pravasi Vartha DUBAI

dubai authorities : പുതുവര്‍ഷത്തിന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് ദുബായ്

ദുബായ് എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പുതുവത്സര അവധി ലഭിക്കുമെന്ന് സ്ഥിരീകരിച്ചു. ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് dubai authorities 2024 ജനുവരി 1 തിങ്കളാഴ്ച ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ജനുവരി 2 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
സര്‍ക്കുലറില്‍, ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുള്ള അല്ലെങ്കില്‍ പൊതുജനങ്ങളെ സേവിക്കുന്നതോ പൊതു സേവന സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതോ ആയ ജോലികള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍, വകുപ്പുകള്‍, എന്നിവയെ ഒഴിവാക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ അതോറിറ്റി വ്യക്തമാക്കി. ഓരോ സ്ഥാപനവും വിഭാഗങ്ങളുടെ പ്രവര്‍ത്തന സമയവും പ്രവര്‍ത്തന ആവശ്യകതകള്‍ എന്നിവ അനുസരിച്ച് നിര്‍ണ്ണയിക്കും.
വ്യാഴാഴ്ച, ഫെഡറല്‍ ഗവണ്‍മെന്റും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയവും ജനുവരി 1 പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ പുതുവര്‍ഷത്തില്‍ രാജ്യത്തെ മിക്ക ആളുകള്‍ക്കും മൂന്ന് ദിവസത്തെ നീണ്ട അവധി ലഭിക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *