dubai rta : ദുബായിലെ എല്ലാ ഡെലിവറി റൈഡര്‍മാരും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറുന്നു - Pravasi Vartha DUBAI

dubai rta : ദുബായിലെ എല്ലാ ഡെലിവറി റൈഡര്‍മാരും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറുന്നു

ദുബായിലെ എല്ലാ ഡെലിവറി റൈഡര്‍മാരും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറുന്നു. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറാന്‍ ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ടുള്ള ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) dubai rta അവതരിപ്പിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
നിലവിലുള്ളതും ഭാവിയിലുള്ളതുമായ വാണിജ്യ ഗതാഗത സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കുകയും മെച്ചപ്പെടുത്തുകയും സീറോ എമിഷന്‍ ഗതാഗത മാര്‍ഗങ്ങളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ആര്‍ടിഎയുടെ ലൈസന്‍സിംഗ് ഏജന്‍സിയിലെ വാണിജ്യ ഗതാഗത പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ മുഹന്നദ് ഖാലിദ് അല്‍ മുഹൈരി പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഹരിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഡെലിവറി ബിസിനസിന്റെ തൊഴില്‍ സ്വഭാവത്തിന് അനുയോജ്യമായ ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് മോഡല്‍ ഗവേഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും വ്യവസായ വിദഗ്ധരുമായി ആര്‍ടിഎ സഹകരിച്ച് പ്രവര്‍ത്തിച്ചതായി അല്‍ മുഹൈരി വ്യക്തമാക്കി.
ഇ-ബൈക്കുകള്‍ക്കായി ദുബായിലുടനീളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇ-ബൈക്കുകളിലേക്കുള്ള മാറ്റം ‘ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കും’ എന്ന് അല്‍ മുഹൈരി അടിവരയിട്ടു പറഞ്ഞു.
”പരമ്പരാഗത മോട്ടോര്‍സൈക്കിളുകളേക്കാള്‍ മികച്ച നൂതന സാങ്കേതികവിദ്യയാണ് ഇ-ബൈക്കുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു .കാര്‍ബണ്‍ പുറന്തള്ളല്‍ 30 ശതമാനം കുറയ്ക്കുന്നതിന് ദുബായ് വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി കൂടുതല്‍ ഫലപ്രദവും സുസ്ഥിരവുമായ സേവനങ്ങള്‍ നല്‍കാന്‍ ആര്‍ടിഎ ശ്രമിക്കുന്നതായി അല്‍ മുഹൈരി പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *