grand mosque : യുഎഇയിലെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശകര്‍ക്ക് 24 മണിക്കൂറും പ്രവേശനം - Pravasi Vartha UAE

grand mosque : യുഎഇയിലെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശകര്‍ക്ക് 24 മണിക്കൂറും പ്രവേശനം

ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശകര്‍ക്ക് 24 മണിക്കൂറും പ്രവേശനം അനുവദിക്കുന്നു. യുഎഇയിലെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന്റെ grand mosque 16ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് 24 മണിക്കൂറും പ്രവേശനം അനുവദിച്ചത്. രാത്രി യാത്ര എന്നാണര്‍ഥം വരുന്ന സൂറ എന്ന പേരില്‍ രാത്രികാല സാംസ്‌കാരിക പര്യടനവും ആരംഭിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
പള്ളിയുടെ ചരിത്ര പശ്ചാത്തലവും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും സന്ദര്‍ശകര്‍ക്കു വിശദീകരിക്കുന്ന പ്രത്യേക സെഷനുകളുമുണ്ട്. 1100 ദേശീയ, രാജ്യാന്തര മാധ്യമങ്ങള്‍ മസ്ജിദിന്റെ വിശേഷങ്ങള്‍ എത്തിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ കാര്‍പെറ്റ്, ഏറ്റവും വലിയ തൂക്കുവിളക്ക് എന്നിവയ്ക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അടക്കം ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ട്രാന്‍സിറ്റ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും കുറഞ്ഞ സമയത്തിനകം പള്ളി സന്ദര്‍ശിക്കാന്‍ സാധിക്കും. ഇങ്ങനെ എത്തുന്നവര്‍ വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണം. ശാന്തമായ അന്തരീക്ഷത്തില്‍ മസ്ജിദിന്റെ രാത്രി ഭംഗി ആസ്വദിക്കാം. മതസൗഹാര്‍ദത്തിന്റെ ഉദാഹരണമായ ഷെയ്ഖ് സായിദ് മോസ്‌കിന്റെ ചരിത്രവും മനോഹാരിതയും നേരിട്ട് ആസ്വദിച്ചത് ജാതിമത ഭേദമന്യെ 6.7 കോടി പേര്‍. 16 വര്‍ഷത്തിനിടെയാണ് ഇത്രയും സന്ദര്‍ശകര്‍ എത്തിയത്.
മധ്യപൂര്‍വദേശത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാണ് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്. ലോകത്തെ മികച്ച 25 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നാലാമത്തേതും സാംസ്‌കാരികവും ചരിത്രപരവുമായ മികച്ച 25 ലാന്‍ഡ്മാര്‍ക്കുകളില്‍ ഒമ്പതാം സ്ഥാനവുമുണ്ട്. ആഗോള കത്തോലിക്കാ സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പാപ്പ, ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ തയ്യിബ്, ചാള്‍സ് രാജാവ് തുടങ്ങി ഒട്ടേറെ പ്രമുഖരും രാഷ്ട്രത്തലവന്മാരും പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്.
ഇസ്‌ലാമിക വാസ്തുശില്‍പകല സമ്മേളിക്കുന്ന ഈ പള്ളി വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. യുഎഇയുടെ പ്രഥമ പ്രസിഡന്റ് അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നാമത്തിലാണ് മസ്ജിദ് അറിയപ്പെടുന്നത്. സഹിഷ്ണുത, സഹവര്‍ത്തിത്വം, സാംസ്‌കാരികം, ഇസ്ലാമിക, അറബ് പൈതൃകങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രമെന്ന നിലയില്‍ മോസ്‌കിന്റെ പ്രാധാന്യമേറിയതായി ഡയറക്ടര്‍ ജനറല്‍ ഡോ. യൂസഫ് അല്‍ ഒബൈദലി പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *