maids cc domestic workers services : യുഎഇ: ഗാര്‍ഹിക തൊഴിലാളികളെ മറ്റ് ആളുകള്‍ക്ക് വേണ്ടി ജോലി ചെയ്യിപ്പിച്ചു; നിരവധി തൊഴിലുടമകള്‍ക്ക് വന്‍തുക പിഴ - Pravasi Vartha UAE

maids cc domestic workers services : യുഎഇ: ഗാര്‍ഹിക തൊഴിലാളികളെ മറ്റ് ആളുകള്‍ക്ക് വേണ്ടി ജോലി ചെയ്യിപ്പിച്ചു; നിരവധി തൊഴിലുടമകള്‍ക്ക് വന്‍തുക പിഴ

ഗാര്‍ഹിക തൊഴിലാളികളെ മറ്റ് ആളുകള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ ചെയ്യിപ്പിച്ച നിരവധി തൊഴിലുടമകള്‍ക്ക് വന്‍തുക പിഴ. 153 തൊഴിലുടമകള്‍ക്ക് അവരുടെ വീട്ടുജോലിക്കാര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതായി maids cc domestic workers services കണ്ടെത്തിയതിനെ തുടര്‍ന്ന് 50,000 ദിര്‍ഹം വരെ പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
നിയമലംഘനത്തിന്റെ പേരില്‍ ഈ തൊഴിലുടമകളുടെ ഫയലുകളും തടഞ്ഞിട്ടുണ്ടെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ (മൊഹ്രെ) മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി അധികൃതര്‍ യുഎഇയില്‍ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധ നടപടികള്‍ കണ്ടെത്തിയത്.
നിയമവിരുദ്ധമായി ഗാര്‍ഹിക തൊഴിലാളികളെ എടുക്കുന്നതിനോ അവരുടെ പദവി സ്ഥിരീകരിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതിനോ എതിരെ മൊഹ്രെ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.”ഇത്തരത്തില്‍ ചെയ്യുന്നത് നിയമനിര്‍മ്മാണങ്ങളുടെ വ്യക്തമായ ലംഘനമാണ്, ഇത് തൊഴിലുടമകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യപരവും സാമൂഹികവുമായ അപകടസാധ്യതകള്‍ സൃഷ്ടിക്കും,” മന്ത്രാലയം പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന തൊഴിലുടമകള്‍ ഭരണപരമായ പിഴകള്‍ നേരിടേണ്ടി വരും. അവര്‍ക്ക് പുതിയ ഗാര്‍ഹിക തൊഴിലാളികളുടെ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ കഴിയില്ല, കേസ് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യും, 50,000 ദിര്‍ഹം വരെ പിഴ ഉള്‍പ്പെടെ നിയമപരവും സാമ്പത്തികവുമായ നടപടികള്‍ നേരിടേണ്ടി വരും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

2022-ല്‍ പുറപ്പെടുവിച്ച ഫെഡറല്‍ ഡിക്രി നിയമപ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യാന്‍ അനുവാദമില്ല. നിബന്ധനകള്‍ പാലിക്കാതെയും അവരുടെ പദവി സ്ഥിരീകരിക്കാതെയും മറ്റ് ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. ഇവരെ ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെയും ഇതേ നടപടി സ്വീകരിക്കും.
”ലൈസന്‍സുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികളുമായി മാത്രം ഇടപെടാന്‍ ഞങ്ങള്‍ തൊഴിലുടമകളോട് ആവശ്യപ്പെടുന്നു, അത് മൊഹ്റെയുടെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പേജുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം,” മന്ത്രാലയം പറഞ്ഞു.
ഈ ഏജന്‍സികള്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്, ഇത് എമിറാത്തികളും താമസക്കാരായ കുടുംബങ്ങളും ഉള്‍പ്പെടെയുള്ള തൊഴിലുടമകള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പ് നല്‍കുന്നതായി അധികൃതര്‍ വ്യക്തമാക്കി. 600590000 എന്ന നമ്പറില്‍ വിളിച്ച് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികളെക്കുറിച്ചുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളോ ഫീഡ്ബാക്കോ റിപ്പോര്‍ട്ട് ചെയ്യാന്‍ താമസക്കാരോട് നിര്‍ദ്ദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *