kuwait ameer : കുവൈറ്റിന്റെ അമീറായി ചുമതല ഏറ്റെടുത്ത് ഷെയ്ഖ് മിഷാല്‍ - Pravasi Vartha PRAVASI

kuwait ameer : കുവൈറ്റിന്റെ അമീറായി ചുമതല ഏറ്റെടുത്ത് ഷെയ്ഖ് മിഷാല്‍

കുവൈറ്റിന്റെ അമീറായി ചുമതല ഏറ്റെടുത്ത് ഷെയ്ഖ് മിഷാല്‍. രാജ്യത്തിന്റെയും ജനങ്ങളുടെയും വിശ്വസ്ത പൗരന്‍ ആയിരിക്കുമെന്ന് ഷെയ്ഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പ്രതിജ്ഞയെടുത്തു. കുവൈത്തിന്റെ പതിനേഴാമത് അമീറായി kuwait ameer സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u പുതിയ ദൗത്യം ഭാരമേറിയതും സത്യപ്രതിജ്ഞ മഹത്തരവുമാണ്. ദേശീയതയ്ക്ക് കോട്ടംവരുത്തവര്‍ക്ക് മാപ്പുണ്ടാകില്ല. രാജ്യതാല്‍പര്യങ്ങള്‍ നിറവേറ്റാന്‍ എക്‌സിക്യൂട്ടീവും നിയമനിര്‍മാണ അധികാരികളും സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. പ്രതിസന്ധികളും വെല്ലുവിളികളും അപകടങ്ങളും വലയം ചെയ്യുന്നുവെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം നിലവിലെ യാഥാര്‍ഥ്യത്തെ അതിന്റെ എല്ലാ വശങ്ങളിലും പുനര്‍വിചിന്തനം ചെയ്യേണ്ടതിന്റെ അനിവാര്യതയും വ്യക്തമാക്കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പരിവര്‍ത്തനത്തിന്റെ ഭാഗമായി 3 മാസത്തേക്ക് നിയമനവും സ്ഥാനക്കയറ്റവും നിര്‍ത്തിവച്ച കാര്യവും സൂചിപ്പിച്ചു. സുരക്ഷ, സമ്പദ്വ്യവസ്ഥ, ജീവിത സാഹചര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അവലോകനം നടത്താനും ആഹ്വാനം ചെയ്തു. നീതിയും നിയമങ്ങളുമായി പൊരുത്തപ്പെടാത്തവരെ വിവിധ സ്ഥാനങ്ങളിലേക്കു നിയമിക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്നും പറഞ്ഞു. ഭരണഘടനയുടെയും നിയമത്തിന്റെയും ചട്ടക്കൂടിനുള്ളില്‍നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്. ഓരോരുത്തരും അവരവരുടെ വസ്തുനിഷ്ഠമായ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. അവഗണനയും പൗരന്മാരുടെ താല്‍പര്യങ്ങളില്‍ കൃത്രിമം കാണിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തില്‍ വര്‍ഷങ്ങളോളം ചെലവഴിച്ച ഷെയ്ഖ് മിഷാല്‍ 2004 മുതല്‍ 2020 വരെ കുവൈത്ത് നാഷനല്‍ ഗാര്‍ഡിന്റെ ഡപ്യൂട്ടി ചീഫ് ആയിരുന്നു. 5 പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുമായി രാജ്യത്തിന്റെ അമരത്ത് എത്തുന്ന ഭരണാധികാരി കുവൈത്തിനെ പുതിയ തലത്തിലേക്കു ഉയര്‍ത്തുമെന്ന പ്രതീക്ഷിലാണ് ജനം. മന്ത്രിസഭാംഗങ്ങളെയും കിരീടാവകാശിയെയും തീരുമാനിക്കുമ്പോള്‍ പുതുതലമുറയ്ക്ക് പരിഗണന നല്‍കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പുതിയ കിരീടാവകാശിയെ തിരഞ്ഞെടുക്കുന്നതിന് സാങ്കേതികമായി ഒരു വര്‍ഷമുണ്ടെങ്കിലും അത്ര വൈകില്ലെന്നാണ് സൂചന.

Related Posts

Leave a Reply

Your email address will not be published. Required fields are marked *