kerala highcourt : 'റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ചോദിച്ചു', ഡോ. ഷഹ്നയുടെ കുറിപ്പ്; ആത്മഹത്യയിലേക്ക് നയിച്ചത് ഇക്കാരണങ്ങള്‍ - Pravasi Vartha KERALA

kerala highcourt : ‘റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ചോദിച്ചു’, ഡോ. ഷഹ്നയുടെ കുറിപ്പ്; ആത്മഹത്യയിലേക്ക് നയിച്ചത് ഇക്കാരണങ്ങള്‍

ഡോ. ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്വിട്ടു. കേസിലെ പ്രതിയായ ഡോ. റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് പിജി വിദ്യാര്‍ഥിനിയായ ഷഹ്നയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ചതിയുടെ മുഖം തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ലെന്നും ഡോ. ഷഹ്ന കുറിപ്പില്‍ പറയുന്നു. റുവൈസിന്റെ പേര് കുറിപ്പില്‍ പരാമര്‍ശിക്കുന്നുവെന്ന് മാത്രമാണ് പൊലീസ് ഇതേവരെ പറഞ്ഞിരുന്നത്. എന്നാല്‍ റുവൈസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹ്നയുടെ കുറിപ്പിലുള്ളത് kerala highcourt . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
റുവൈസ് തന്റെ മുഖത്തു നോക്കി പണം ആവശ്യപ്പെട്ടുവെന്ന് ഷെഹ്ന ആത്മഹത്യക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ‘ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. അവന് പണമാണ് വേണ്ടത്. അത് തന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ജീവിക്കണമെന്ന് തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയില്‍ ജീവിച്ചുകാണിക്കുകയാണ് വേണ്ടത്. പക്ഷെ മറ്റൊരാളെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെ’ന്നും ഷെഹ്നയുടെ കുറിപ്പിലുണ്ട്.
ഷെഹ്നയുടെ സാമ്പത്തിക സ്ഥിതി അറിമായിരുന്നിട്ടും ആലോചനയുമായി വീട്ടിലെത്തിയ ബന്ധുക്കള്‍ പണം ആവശ്യപ്പെട്ടുവെന്ന് കുറിപ്പില്‍ നിന്നും വ്യക്തമാണെന്ന് വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ റൂവൈസിന്റെ അച്ഛനെ ചോദ്യം ചെയ്തിട്ടും ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും പഠനം പൂര്‍ത്തിയാക്കാന്‍ ഏതു നിബന്ധകള്‍ വച്ചും ജാമ്യം നല്‍കണമെന്നും റൂവൈസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഡോ. ഷഹ്നയോട് സുഹൃത്തും സഹപാഠിയുമായ റുവൈസും ബന്ധുക്കളും വിവാഹം കഴിക്കാന്‍ വലിയ തുക സ്ത്രീധനം ചോര്‍ദിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്. ഡോ.റുവൈസിനെതിരെ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ കുറിപ്പ് റൂവൈസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ടിനൊപ്പം പൊലീസ് ഹൈക്കോടതിയില്‍ നല്‍കി. റുവൈസിന്റെ ജാമ്യാപേക്ഷ വെളളിയാഴ്ചയിലേക്ക് മാറ്റി.
സ്ത്രീധനമാണ് യുവ ഡോക്ടറെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന തെളിയിക്കാനുള്ള പ്രധാന തെളിവായാണ് ആത്മഹത്യക്കുറിപ്പ് ഹൈക്കോടതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് നല്‍കിയത്. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ക്യാമ്പസില്‍ വച്ച് പണത്തെ കുറിച്ച് സംസാരിച്ചുവെന്ന് റുവൈസും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരിക്കുന്ന ദിവസം ഷെഹ്ന റുവൈസിന് വാട്ട്‌സ് ആപ്പ് മെസ്സേജ് അയച്ചിരുന്നു. റുവൈസ് വാട്ട്‌സ് ആപ്പില്‍ ബ്ലോക്ക് ചെയ്ത ശേഷമാണ് ഷെഹ്ന ആത്മഹത്യ ചെയ്യുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *