marriage contract : യുഎഇയില്‍ ഇപ്പോള്‍ ഡിജിറ്റലായി വിവാഹം ചെയ്യാം, കരാറുകള്‍ ഉടനടി നേടാം; എങ്ങനെയെന്ന് അറിയേണ്ടേ? - Pravasi Vartha UAE

marriage contract : യുഎഇയില്‍ ഇപ്പോള്‍ ഡിജിറ്റലായി വിവാഹം ചെയ്യാം, കരാറുകള്‍ ഉടനടി നേടാം; എങ്ങനെയെന്ന് അറിയേണ്ടേ?

അബുദാബിയില്‍ വിവാഹ കരാറുകള്‍ സംബന്ധിച്ച പുതിയ സേവനം ആരംഭിച്ചു. ഇപ്പോള്‍ വിവാഹ കരാറുകള്‍ ഉടനടി മൊബൈലിലൂടെ നേടാന്‍ കഴിയും. ദമ്പതികള്‍ക്ക് ടെക്‌സ്റ്റ് മെസേജിലൂടെയും മറ്റ് ഡിജിറ്റല്‍ ചാനലുകളിലൂടെയും തല്‍ക്ഷണം വിവാഹ കരാറുകള്‍ marriage contract നേടുന്നതിന് പുതിയ സേവനം അനുവദിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് (എഡിജെഡി) പറയുന്നതനുസരിച്ച്, ഇത്തരത്തിലുള്ള ആദ്യ സംരംഭമായി കണക്കാക്കപ്പെടുന്ന ഈ സംരംഭം, ചടങ്ങ് പൂര്‍ത്തിയാക്കി വിവാഹത്തെ ഡിജിറ്റലായി ആധികാരികമാക്കിയ ഉടന്‍ തന്നെ വധൂവരന്മാര്‍ക്ക് അവരുടെ വിവാഹ കരാറുകള്‍ നല്‍കുന്നു.
അതുപോലെ എമിറേറ്റില്‍, നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാതെ തന്നെ വിവാഹിതരാകാന്‍ സാധിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം ചെയ്യാം. 2022 ഒക്ടോബറില്‍ സേവനം അവതരിപ്പിച്ചതിന് ശേഷം ADJD ഏകദേശം 7,000 ഡിജിറ്റല്‍ വിവാഹ കരാറുകള്‍ നല്‍കിയിട്ടുണ്ട്.
അബുദാബിയിലെ ജുഡീഷ്യല്‍, നോട്ടറി മേഖലകളിലെ മികവിനുള്ള വകുപ്പിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ സേവനം എന്ന് എഡിജെഡിയുടെ അണ്ടര്‍സെക്രട്ടറി കൗണ്‍സിലര്‍ യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഡിജിറ്റലായി വിവാഹം കഴിക്കുന്നത് എങ്ങനെ ?
വിവാഹ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുക. ADJD-യുടെ വെബ്‌സൈറ്റില്‍ സേവനം ആക്‌സസ് ചെയ്യാന്‍ നിങ്ങളുടെ യുഎഇ പാസ് ഉപയോഗിക്കുക.
അനുമതി ലഭിച്ചാല്‍, അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. വ്യക്തിഗത ചടങ്ങായാണോ അല്ലെങ്കില്‍ വീഡിയോ കോള്‍ ആയാണോ നടപടി ചെയ്യുന്നതെന്ന് തിരഞ്ഞെടുക്കുക.
നിങ്ങളുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക.
വിവാഹ സെഷന്‍ പൂര്‍ത്തിയായാല്‍, ഡിജിറ്റല്‍ കരാര്‍ ഉടനടി ഡെലിവര്‍ ചെയ്യപ്പെടും.
അന്തിമ കരാറുകള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ച് ഔദ്യോഗിക ചാനലുകള്‍ വഴി പങ്കിടാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *