muscat abu dhabi bus : മസ്‌കത്തില്‍ നിന്ന് യുഎഇയിലേക്കുള്ള ബസ് സര്‍വീസിന് ഇഷ്ടക്കാരേറെ; കാരണം ഇതാണ് - Pravasi Vartha TRANSPORT

muscat abu dhabi bus : മസ്‌കത്തില്‍ നിന്ന് യുഎഇയിലേക്കുള്ള ബസ് സര്‍വീസിന് ഇഷ്ടക്കാരേറെ; കാരണം ഇതാണ്

മസ്‌കത്തില്‍ നിന്ന് യുഎഇയിലേക്കുള്ള ബസ് സര്‍വീസിന് ഇഷ്ടക്കാരേറെ. ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ മസ്‌കത്ത്- അബുദാബി ബസ് സര്‍വീസിന് യാത്രക്കാര്‍ വര്‍ധിക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ 7000 പേരാണ് മസ്‌കത്ത്- അബൂദബി റൂട്ടില്‍ muscat abu dhabi bus ബസ് യാത്ര നടത്തിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
മസ്‌കത്ത്- അബൂദബി ബസ് സര്‍വീസ് പുനഃരാംഭിച്ച ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 30 വരെയുള്ള കണക്കാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ 5000 ആളുകള്‍ നവംബറിലാണ് യാത്ര ചെയ്തത്. മസ്‌കത്ത്- ബുറൈമി- അല്‍ഐന്‍ വഴി അബൂദബിയില്‍ എത്തിചേരുന്ന രീതിയിലാണ് റൂട്ടുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. വണ്‍വേ ടിക്കറ്റ് നിരക്ക് 11.5 റിയാല്‍ ആണ്. യാത്രക്കാര്‍ക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കും.
ഒമാനില്‍ വിസിറ്റ് വിസയില്‍ എത്തുന്നവര്‍ ജോലി വിസയിലേക്ക് മാറണമെങ്കില്‍ രാജ്യം വിടണമെന്ന നിയമം നടപ്പില്‍ വന്നതോടെയാണ് മസ്‌കത്തില്‍ നിന്ന് യു.എ.ഇയിലേക്ക് സര്‍വീസ് നടത്തുന്ന മുവാസലത്ത് ബസില്‍ തിരക്കേറി തുടങ്ങിയത്. നിലവില്‍ യു.എ.ഇയിലേക്ക് സ്വകാര്യ ബസ് കമ്പനി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇതിലെ യാത്രക്കാര്‍ക്ക് വിസ മാറാന്‍ കഴിയാത്തതാണ് മുവാസലാത്തില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണം.
കോവിഡിനെ തുടര്‍ന്ന് യു.എ.ഇയിലേക്ക് ബസ് സര്‍വീസുകള്‍ മുവാസലാത്ത് നിര്‍ത്തിവച്ചിരുന്നു. ഇതാണ് ഒക്ടോബറില്‍ പുനഃരാംഭിച്ചത്. എന്നാല്‍, ദുബൈയിലേക്ക് ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *