buy airline tickets : യാത്രക്കാരെ വലച്ച് എയര്‍ലൈനുകള്‍; നാട്ടിലേക്ക് പോകുന്നവരുടെ കീശ കാലിയാകും - Pravasi Vartha TRAVEL

buy airline tickets : യാത്രക്കാരെ വലച്ച് എയര്‍ലൈനുകള്‍; നാട്ടിലേക്ക് പോകുന്നവരുടെ കീശ കാലിയാകും

യാത്രക്കാരെ വലച്ച് എയര്‍ലൈനുകള്‍. അഞ്ച് ലക്ഷത്തിലധികം മലയാളികളുള്ള ഡല്‍ഹിയില്‍ ഇത്തവണ ക്രിസ്തുമസിന് നാട്ടില്‍ പോകുന്നവരുടെ കീശ കാലിയാകും. ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് buy airline tickets തുടങ്ങുന്നതു തന്നെ ഇരട്ടിയില്‍ അധികമായാണ്. അയ്യായിരം രൂപയ്ക്കുള്ളിലുണ്ടായിരുന്ന ടിക്കറ്റ് ഇപ്പോള്‍ തുടങ്ങുന്നത് പന്ത്രണ്ടായിരം രൂപയ്ക്കാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ക്രിസ്തുമസിന് അടുത്ത ദിവസങ്ങളിലാണ് യാത്രയെങ്കില്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റിന് 32,000 രൂപ വരെ നല്‍കണം. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്കും തുടങ്ങുന്നത് പതിമൂവായിരം രൂപയിലാണ്. 26,000 രൂപ വരെ ഈ ആഴ്ച്ചത്തെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. കൊച്ചിക്കുള്ള ടിക്കറ്റും സമാന നിരക്കാണ് പന്ത്രണ്ടായിരം മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് നിരക്ക്. വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും ഉയരും. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളില്‍ നിന്നുള്ള നിരക്കും ഇതു പോലെ തന്നെയാണെന്ന് യാത്രക്കാര്‍ പറയുന്നു.
ടിക്കറ്റ് നിരക്ക് നിര്‍ണയത്തിനുള്ള പൂര്‍ണ അധികാരം വിമാന കമ്പനികള്‍ക്ക് നല്‍കിയതാണ് നിരക്ക് ഇത്രയും ഉയരാന്‍ കാരണം. പാര്‍ലമെന്റിലടക്കം പ്രതിഷേധം ഉയര്‍ന്നതോടെ നേരത്തെ ബുക്ക് ചെയ്താല്‍ കൂടുതല്‍ തുക നല്‍കേണ്ടി വരില്ലെന്നായിരുന്നു വ്യോമയാന മന്ത്രി സ്ഥിരം നല്‍കുന്ന മറുപടി. മന്ത്രി പ്രതികരണം നടത്തിയത് ഒഴിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്തുന്നില്ല.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *