abu dhabi road : അബുദാബിയിലെ സുപ്രധാന റോഡ് തല്‍ക്കാലത്തേക്ക് അടച്ചു - Pravasi Vartha TRANSPORT

abu dhabi road : അബുദാബിയിലെ സുപ്രധാന റോഡ് തല്‍ക്കാലത്തേക്ക് അടച്ചു

അബുദാബിയിലെ സുപ്രധാന റോഡ് തല്‍ക്കാലത്തേക്ക് അടച്ചു. അബുദാബിയിലെ സുപ്രധാന റോഡ് തല്‍ക്കാലത്തേക്ക് പൂര്‍ണമായി അടച്ചിടുകയാണെന്ന് പൊതു ഗതാഗത വകുപ്പ് അറിയിച്ചു. കോര്‍ണിഷിലേക്കുള്ള അല്‍ ഹിസ്ന്‍ സ്ട്രീറ്റിലാണ് abu dhabi road തത്കാലത്തേക്ക് പൂര്‍ണമായും ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. ഡിസംബര്‍ 20 ബുധനാഴ്ച മുതല്‍ ആണ് റോഡ് പൂര്‍ണമായും അടച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
അബുദാബി എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റോഡ് ഉപയോക്താക്കള്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണമെന്നും ഐടിസി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച യോടെ മാത്രമാണ് ഇനി ഈ റൂട്ട് പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കുക.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *