apply for visa സെക്കന്റിനുള്ളിൽ വിസ ; ഞെട്ടിക്കുന്ന മാറ്റങ്ങളുമായി സൗദി - Pravasi Vartha visa

apply for visa സെക്കന്റിനുള്ളിൽ വിസ ; ഞെട്ടിക്കുന്ന മാറ്റങ്ങളുമായി സൗദി

അപേക്ഷ സ്വീകരിച്ച് 60 സെക്കന്‍റിനുള്ളിൽ വീസ apply for visa അനുവദിക്കുന്ന അത്യന്താധുനിക സംവിധാനമൊരുക്കുകയാണ് സൗദി. ചൊവ്വാഴ്ച നടന്ന ഡിജിറ്റൽ ഗവൺമെൻറ് ഫോറം 2023’ലാണ് ഇതിന് തുടക്കം കുറിച്ചത്. വിദേശകാര്യമന്ത്രാലയം പുതുതായി ആരംഭിച്ച സൗദി വീസ എന്ന പേരിലുള്ള എകീകൃത ദേശീയ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെയാണ് വീസ ലഭിക്കുന്നത്. സൗദി അറേബ്യയിൽ നിന്ന് വിതരണം ചെയ്യുന്ന എല്ലാത്തരം വീസകളും ഇനി മുതൽ ഈ വെബ് പോർട്ടൽ മുഖാന്തിരമാണ് ലഭിക്കുക.മന്ത്രാലയത്തിന്‍റെ ഡിജിറ്റൽ വികസന പദ്ധതിയുടെ ഭാഗമായാണിത്. സൗദി വീസ പോർട്ടൽ എല്ലാ സർക്കാർ വകുപ്പുകൾക്കും ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു ദേശീയ പങ്കാളിത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണെന്ന് എക്‌സിക്യൂട്ടിവ് അഫയേഴ്‌സ് അസിസ്റ്റൻറ് വിദേശകാര്യ മന്ത്രി അബ്ദുൽ ഹാദി അൽമൻസൂരി ‘ഡിജിറ്റൽ ഗവൺമെന്‍റ് ഫോറ’ത്തിൽ പറഞ്ഞു.

30 -ൽ അധികം വിവിധ മന്ത്രാലയങ്ങൾ,അധികാരികൾ, സ്വകാര്യ മേഖല സ്ഥാപനങ്ങൾ എന്നിവയെ പുതിയ പ്ലാറ്റ്ഫോമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.ഹജ്ജ്,ഉംറ, ടൂറിസം, ബിസിനസ് സന്ദർശന വീസകൾക്കും തൊഴിൽ വീസകൾക്കും അടക്കമുള്ള എല്ലാത്തരം വീസകൾക്കും വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള നടപടികക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുന്നതിന് ഈ പോർട്ടൽ സഹായിക്കുമെന്ന് സൗദി ഗവൺമെന്‍റ് ഔദ്യോഗീക വാർത്ത ഏജൻസി പറയുന്നു. മുൻപ് വീസ അനുവദിക്കുന്നതിനായി അപേക്ഷ സ്വീകരിച്ച് 45 ൽഏറെ ദിവസങ്ങൾ വേണമായിരുന്നു. ഇപ്പോൾ ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഫലമായി സ്ഥിതിഗതികൾ മാറി. അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വീസ ഇന്ന് വിതരണം ചെയ്യാൻ കഴിയും.

യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *