expat ‘ഭർത്താവിന്‍റെ പിതാവ് കഴുത്തിന് പിടിച്ചു’; ഭർത്യ വീട്ടിൽ മരിച്ച ഷഫ്‌നയുടെ മരണം കൊലപാതകമെന്ന് കുടുംബം .. - Pravasi Vartha KERALA

expat ‘ഭർത്താവിന്‍റെ പിതാവ് കഴുത്തിന് പിടിച്ചു’; ഭർത്യ വീട്ടിൽ മരിച്ച ഷഫ്‌നയുടെ മരണം കൊലപാതകമെന്ന് കുടുംബം ..

യുവതിയെ ഭർത്യഗ്രഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ expat കൂടുതൽ ആരോപണങ്ങൾ ഉയർത്തി കുടുംബം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുപത്തിയാറുകാരിയായ ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹസമയത്ത് സ്വർണം കുറഞ്ഞു പോയതിന്റെ പേരിൽ ഷഫ്‌നയെ ഭർത്യവീട്ടുക്കാർ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. ഭർത്താവിന്‍റെ വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും അവിടെ നിൽക്കാൻ പറ്റില്ല എന്ന് ഒരുപാട് തവണ ഷഫ്ന കരഞ്ഞു പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു .
ഷഫ്‌നയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകളും ബലം പ്രയോഗിച്ച പാടുകളുമുണ്ടെന്നും കുടുംബം പറയുന്നു. ഷഫ്ന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം നേരത്തെയും പ്രതികരിച്ചിരുന്നു. ഭർത്താവിന്‍റെ പിതാവ് കഴുത്തിന് പിടിച്ചുവെന്നും ഉപദ്രവിച്ചുവെന്നും ഷഫ്ന പറഞ്ഞതായി സഹോദരനും പറഞ്ഞു. ഇവിടെ ജീവിക്കേണ്ട, വീട്ടിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. സ്വർണ്ണം കുറഞ്ഞത് കൊണ്ട് വീട്ടില് പ്രശ്നം ആണെന്നും അവൾ പറഞ്ഞിരുന്നു. സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് ഭർത്താവിന്‍റെ മാതാവ് വീട്ടിലേക്ക് ഫോൺ വിളിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷേ ഇനി സ്വർണം കൊടുക്കാനാവില്ലെന്ന് പറഞ്ഞു. ഇതോടെ അവർക്ക് സഹോദരിയോട് വൈരാഗ്യമായിരുന്നു’- സഹോദരൻ പറഞ്ഞു. ചൊക്ലി പൊലീസ് ആണ് ഇപ്പോൾ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുന്നത്. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കുടുംബം ആരോപിച്ചുകണ്ണൂർ ചൊക്ലി സ്വദേശിയാണ് മരിച്ച ഷഫ്‌ന . കാരപ്പൊയിൽ സ്വദേശി റിയാസിന്‍റെ ഭാര്യയാണ്.

യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *