expat നാടിന്റെ നട്ടെല്ല് പ്രവാസികൾ തന്നെ; ഈ വർഷം നാട്ടിലേക്കയച്ചത് വൻതുക; ഞെട്ടിക്കുന്ന കണക്കുകളിതാ.. - Pravasi Vartha PRAVASI

expat നാടിന്റെ നട്ടെല്ല് പ്രവാസികൾ തന്നെ; ഈ വർഷം നാട്ടിലേക്കയച്ചത് വൻതുക; ഞെട്ടിക്കുന്ന കണക്കുകളിതാ..

ഇത്തവണ പ്രവാസികള്‍ expat ഇന്ത്യയിലേക്കയച്ചത് 10 ലക്ഷം കോടിയിലധികം രൂപയെന്ന് കണക്ക്. പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം 12.3 ശതമാനം വളര്‍ച്ചയെന്ന് ലോകബാങ്കിന്റെ അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നു . 2023-ല്‍ ആകെ 12,500 കോടി ഡോളര്‍ (ഏകദേശം 10.38 ലക്ഷം കോടി രൂപ) ഇത്തരത്തില്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് അനുമാനം. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ (ജി.ഡി.പി.) 3.4 ശതമാനംവരുന്ന തുകയാണിത്. 2022-ല്‍ ആകെ 11,122 കോടി ഡോളറാണ് ഇത്തരത്തില്‍ പ്രവാസികള്‍ രാജ്യത്തേക്കയച്ചത്. അതായത്, ഏകദേശം ഒമ്പതുലക്ഷം കോടിയിലധികം രൂപ. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം വരുന്ന രാജ്യവും ഇന്ത്യയാണ്. രണ്ടാമതുള്ള മെക്‌സിക്കോയിലേക്ക് 6,700 കോടി ഡോളറും (5.57 ലക്ഷം കോടി രൂപ) മൂന്നാമതുള്ള ചൈനയിലേക്ക് 5,000 കോടി ഡോളറും (4.16 ലക്ഷം കോടി രൂപ) മാത്രമാണ് എത്തുന്നത്.ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവാസി പണമൊഴുക്കില്‍ 66 ശതമാനവും ഇന്ത്യയിലേക്കാണെത്തുന്നത്. കഴിഞ്ഞവര്‍ഷമിത് 63 ശതമാനം വരെയായിരുന്നു. പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയിലേക്കുള്ള എന്‍.ആര്‍.ഐ. നിക്ഷേപത്തില്‍ 78.5 ശതമാനം വര്‍ധനയുണ്ട്. 2024-ലും ഇന്ത്യയിലേക്കുള്ള പ്രവാസിപണമൊഴുക്ക് ശക്തമായി തുടരുമെന്നും ലോകബാങ്ക് വിലയിരുത്തുന്നുണ്ട്. വളര്‍ച്ച എട്ടുശതമാനംവരെയാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് 13,500 കോടി ഡോളര്‍വരെ (ഏകദേശം 11.23 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്കെത്തുമെന്നും അനുമാനിക്കുന്നു.

2023-ല്‍ ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ മുമ്പ് കണക്കാക്കിയിരുന്നതിലും 1,400 കോടി ഡോളറിന്റെയെങ്കിലും (1.16 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടാകുമെന്നാണ് ലോകബാങ്കിന്റെ പുതിയ കുടിയേറ്റ-വികസന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 2013-ല്‍ 7038 കോടി ഡോളര്‍മാത്രമായിരുന്നു പ്രവാസി നിക്ഷേപം. 2022-ല്‍ ഇത് ആദ്യമായി 10,000 കോടി ഡോളര്‍ പിന്നിട്ടു. ഇന്ത്യയിലേക്ക് പ്രവാസികളയക്കുന്ന പണത്തിന്റെ 36 ശതമാനവും വരുന്നത് അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *