mohre : യുഎഇയിലെ സ്വകാര്യമേഖലയിലെ കമ്പനികളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരുങ്ങി അധികൃതര്‍ - Pravasi Vartha UAE

mohre : യുഎഇയിലെ സ്വകാര്യമേഖലയിലെ കമ്പനികളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരുങ്ങി അധികൃതര്‍

യുഎഇയിലെ സ്വകാര്യമേഖലയിലെ കമ്പനികളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരുങ്ങി അധികൃതര്‍. സ്വകാര്യമേഖലയിലെ കമ്പനികളും തൊഴിലാളികളും തമ്മിലുള്ളതോ ഗാര്‍ഹിക തൊഴിലാളികളും റിക്രൂട്ട്മെന്റ് ഏജന്‍സികളും തമ്മിലുള്ളതോ ആയ 50,000 ദിര്‍ഹമോ അതില്‍ കുറഞ്ഞതോ മൂല്യമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് മാനവവിഭവശേഷി, എമിററ്റൈസേഷന്‍ മന്ത്രാലയം mohre അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും നിയമപരമായ അവകാശങ്ങള്‍ ലഭ്യമാക്കുന്നതുമാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു. ഫെഡറല്‍ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണ് സംവിധാനം ഒരുങ്ങുന്നത്. മന്ത്രാലയത്തിന്റെ തീരുമാനം അറിയിച്ച് 15 പ്രവൃത്തി ദിവസത്തിനകം അപ്പീല്‍ കോടതിയെ സമീപിക്കാന്‍ കക്ഷികളെ പുതിയ ഭേദഗതി അനുവദിക്കുന്നുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഇത്തരം കേസുകളില്‍ അപ്പീല്‍ കോടതി മൂന്ന് പ്രവൃത്തി ദിവസത്തിനകം വാദം കേള്‍ക്കും. 50,000 ദിര്‍ഹത്തില്‍ കൂടുതലുള്ള തര്‍ക്കങ്ങളില്‍ രമ്യമായ ഒത്തുതീര്‍പ്പിനായി മന്ത്രാലയം പതിവ് നടപടിക്രമങ്ങള്‍ തുടരും. റഫറല്‍ തീയതിമുതല്‍ പരമാവധി 15 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ രമ്യമായ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാത്ത കേസുകള്‍ ബന്ധപ്പെട്ട കോടതികളിലേക്ക് റഫര്‍ ചെയ്യുകയാണ് രീതി. 2024 ജനുവരി ഒന്ന് മുതലാണ് സംവിധാനം നിലവില്‍വരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *