dubai police : യുഎഇ: മരുഭൂമിയില്‍ കാര്‍ മറിഞ്ഞ് ഭയാനകമായ അപകടം; അഞ്ച് പേര്‍ക്ക് പരിക്ക് - Pravasi Vartha DUBAI

dubai police : യുഎഇ: മരുഭൂമിയില്‍ കാര്‍ മറിഞ്ഞ് ഭയാനകമായ അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

ദുബായിലെ അല്‍ റുവയ്യ മരുഭൂമിയില്‍ സ്റ്റണ്ടുകള്‍ നടത്തിയ വാഹനം മറിഞ്ഞ് ഭയാനകമായ അപകടമുണ്ടായി. സംഭവത്തില്‍ 18 നും 20 നും ഇടയില്‍ പ്രായമുള്ള അഞ്ച് യുവാക്കള്‍ക്ക് പരിക്കേറ്റതായി ദുബായ് പോലീസ് dubai police അറിയിച്ചു.
’19 കാരനായ എമിറാത്തി ഡ്രൈവര്‍ അശ്രദ്ധമായി വാഹനമോടിക്കുകയും മണല്‍പ്രദേശത്ത് സ്റ്റണ്ടുകള്‍ നടത്തുകയും ചെയ്തപ്പോള്‍, പെട്ടെന്ന് വാഹനം മറിഞ്ഞു, ഡ്രൈവര്‍ക്കും നാല് യാത്രക്കാര്‍ക്കും പരിക്കേറ്റു.’ ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.
തിങ്കളാഴ്ച രാത്രി 9 മണിയോടെ അപകടത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് ട്രാഫിക് പട്രോളിംഗ് ഉടന്‍ നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. ഡ്രൈവറെയും യാത്രക്കാരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മേജര്‍ ജനറല്‍ അല്‍ മസ്‌റൂയി വ്യക്തമാക്കി. പോലീസ് നല്‍കിയ ചിത്രത്തില്‍ തകര്‍ന്ന എസ്യുവി കാണാം. അതിന്റെ വിന്‍ഡ്ഷീല്‍ഡും ജനാലകളും തകര്‍ന്നിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *