paytm payment gateway : ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ പോയി തകര്‍ക്കാം; വിമാന ടിക്കറ്റുകളില്‍ ഇളവ് പ്രഖ്യാപിച്ച് പേടിഎം - Pravasi Vartha INDIA

paytm payment gateway : ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ പോയി തകര്‍ക്കാം; വിമാന ടിക്കറ്റുകളില്‍ ഇളവ് പ്രഖ്യാപിച്ച് പേടിഎം

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ പോയി തകര്‍ക്കാം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് പേടിഎം paytm payment gateway . വണ്‍-വേ ടിക്കറ്റിനും റൗണ്ട് ട്രിപ്പിനും ഓഫറുണ്ട്. ആപ്പ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് പേടിഎം എക്സ്‌ക്ലൂസീവ് ഫ്ളാറ്റ് ഓഫറായി എട്ട് ശതമാനമാണ് കിഴിവ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
പ്രമുഖ പേയ്‌മെന്റ്, സാമ്പത്തിക സേവന കമ്പനിയായ പേടിഎമ്മിന്റെ ഉടമസ്ഥരായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (OCL) ആണ് ഓഫര്‍ പ്രഖ്യാപിച്ചത്. വിപുലമായ ഫെസ്റ്റിവല്‍ കാലയളവില്‍ യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്ക് ദുബായിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനാണ് പേടിഎം ഓഫര്‍ പ്രഖ്യാപിച്ചത്. ‘PTMDUBAI’ എന്ന പ്രൊമോ കോഡ് ഉപയോഗിക്കുന്നവര്‍ക്ക് ഈ പരിമിത സമയ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
ക്യാന്‍സലേഷന്‍ നിരക്കുകള്‍ ഇല്ലാതെ തന്നെ യാത്രക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും യാത്രാ പ്ലാനുകള്‍ മാറ്റുകയോ ടിക്കറ്റ് റദ്ദാക്കുകയോ ചെയ്യാനുള്ള സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. പേയ്‌മെന്റുകള്‍ മുതല്‍ ടിക്കറ്റ് ബുക്കിങ് വരെയുള്ള എല്ലാ സേവനങ്ങളും നല്‍കുക വഴി ലളിതവും ആസ്വാദ്യകരവുമായ യാത്രയും മറക്കാനാവാത്ത ഷോപ്പിങ് ഫെസ്റ്റിവല്‍ അനുഭവവും നല്‍കുകയാണ് ലക്ഷ്യമെന്ന് പേടിഎം വക്താവ് പറഞ്ഞു.
ഡിസംബര്‍ എട്ടിനാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ തുടങ്ങിയത്. അതിശയകരമായ ഷോപ്പിംഗ് അനുഭവത്തിനൊപ്പം നിരവധി സമ്മാനങ്ങളും വിനോദ-സാംസ്‌കാരിക പരിപാടികളുമുള്ള ഡിഎസ്എഫ് ഒരു മാസത്തിലധികം നീണ്ടുനില്‍ക്കും. 2024 ജനുവരി 14 നാണ് അവസാനിക്കുക.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *