vehicle number plate : യുഎഇ: ഇനി വാഹന നമ്പര്‍പ്ലേറ്റുകള്‍ വീട്ടുപടിക്കലെത്തി ഘടിപ്പിച്ചു തരും; പുതിയ സേവനവുമായി അധികൃതര്‍ - Pravasi Vartha UAE

vehicle number plate : യുഎഇ: ഇനി വാഹന നമ്പര്‍പ്ലേറ്റുകള്‍ വീട്ടുപടിക്കലെത്തി ഘടിപ്പിച്ചു തരും; പുതിയ സേവനവുമായി അധികൃതര്‍

ഇനി വാഹന നമ്പര്‍പ്ലേറ്റുകള്‍ വീട്ടുപടിക്കലെത്തി ഘടിപ്പിച്ചു തരും. അബുദാബി പൊലീസ് പുതിയ സേവനം അവതരിപ്പിച്ചു. യു.എ.ഇയിലുടനീളം ചെറുതും വലുതുമായ വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലുമടക്കം ലൈസന്‍സ് പ്ലേറ്റുകള്‍ വൈദഗ്ധ്യമുള്ള ഡെലിവറി കമ്പനി മുഖേന സ്ഥാപിച്ചുകൊടുക്കുന്നതാണ് പദ്ധതി vehicle number plate . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ഉപഭോക്താക്കളുടെ സന്തോഷവും ക്ഷേമവും വര്‍ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന നൂതനവും സജീവവുമായ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന അബൂദബി പൊലീസിന്റെ സമഗ്ര നയവുമായി ഈ ശ്രമം യോജിക്കുന്നുവെന്നും ഡ്രൈവേഴ്‌സ് ആന്‍ഡ് വെഹിക്കിള്‍സ് ലൈസന്‍സിങ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ബരീഖ് അല്‍ അമീരി പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പുതിയ ലൈസന്‍സ് പ്ലേറ്റുകള്‍ക്കായി ഇനി മുതല്‍ കസ്റ്റമര്‍ സര്‍വിസ്, ഹാപ്പിനസ് സെന്ററുകളെ ആശ്രയിക്കേണ്ടതില്ല എന്ന പ്രത്യേകതയുമുണ്ട്. അബുദാബി പൊലീസിന്റെ ഇലക്ട്രോണിക്‌സ് സേവന ചാനലുകള്‍ മുഖേനയാണ് സേവനത്തിനായി അപേക്ഷിക്കേണ്ടത്. സേവനം ബുക്ക് ചെയ്ത ശേഷം ഫീസ് അടച്ചു കഴിഞ്ഞാല്‍ അധികൃതര്‍ വിളിച്ച് ലൈസന്‍സ് പ്ലേറ്റ് എത്തിച്ചുനല്‍കേണ്ട സ്ഥലവും സമയവും ചോദിക്കുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *