abu dhabi food safety : യുഎഇ: ഭക്ഷ്യ സുരക്ഷാ ലംഘനം നടത്തിയ ഒമ്പത് റെസ്റ്റോന്റുകള്‍ അടപ്പിച്ച് അധികൃതര്‍ - Pravasi Vartha UAE

abu dhabi food safety : യുഎഇ: ഭക്ഷ്യ സുരക്ഷാ ലംഘനം നടത്തിയ ഒമ്പത് റെസ്റ്റോന്റുകള്‍ അടപ്പിച്ച് അധികൃതര്‍

ഭക്ഷ്യ സുരക്ഷാ ലംഘനം നടത്തിയ ഒമ്പത് റെസ്റ്റോന്റുകള്‍ അടപ്പിച്ച് അധികൃതര്‍. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ച ഒന്‍പത് റസ്റ്ററന്റുകള്‍ ഈ വര്‍ഷം അടപ്പിച്ചതായി അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എ.ഡി.എ.എഫ്.എസ്.എ.) abu dhabi food safety അധികൃതര്‍ പറഞ്ഞു. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നീ മേഖലകളിലെ റസ്റ്ററന്റുകളാണ് നടപടി നേരിട്ടത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
മോശം ഭക്ഷണം, അടുക്കളയില്‍ പ്രാണികളുടെ സാന്നിധ്യം, ശുചിത്വമില്ലായ്മ എന്നിങ്ങനെ പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തിയ ഒട്ടേറെ നിയമലംഘനങ്ങള്‍ സ്ഥാപനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ചില സ്ഥാപനങ്ങളില്‍ ഭക്ഷ്യവിഷബാധയും ഉണ്ടായിട്ടുണ്ട്.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ 800555-ല്‍ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഭക്ഷ്യസുരക്ഷയില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *