home tutor service : യുഎഇയില്‍ പ്രൈവറ്റ് ട്യൂഷന്‍ എടുക്കാന്‍ ലൈസന്‍സ് നിര്‍ബന്ധം: യോഗ്യത, പെര്‍മിറ്റ് സാധുത തുടങ്ങിയ വിശദാംശങ്ങള്‍ ഇങ്ങനെ - Pravasi Vartha UAE

home tutor service : യുഎഇയില്‍ പ്രൈവറ്റ് ട്യൂഷന്‍ എടുക്കാന്‍ ലൈസന്‍സ് നിര്‍ബന്ധം: യോഗ്യത, പെര്‍മിറ്റ് സാധുത തുടങ്ങിയ വിശദാംശങ്ങള്‍ ഇങ്ങനെ

യുഎഇയിലെ അധ്യാപകര്‍ക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് ട്യൂഷന്‍ home tutor service എടുക്കുന്നതില്‍ നിന്ന് അവരെ വിലക്കുന്നു. അതിനാല്‍ യുഎഇയില്‍ പ്രൈവറ്റ് ട്യൂഷന്‍ എടുക്കാന്‍ അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. സ്വകാര്യ അധ്യാപക വര്‍ക്ക് പെര്‍മിറ്റ് യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്ക് വ്യക്തിഗതമായോ ഗ്രൂപ്പായോ പ്രൈവറ്റ് ട്യൂഷന്‍ എടുക്കാവുന്നതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്‌കൂളുകളിലെ രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍, തൊഴില്‍രഹിതരായ വ്യക്തികള്‍, 15 മുതല്‍ 18 വരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് സ്വകാര്യ അധ്യാപക വര്‍ക്ക് പെര്‍മിറ്റ് നേടാനുള്ള യോഗ്യതയുള്ളത്.
MoHREയും വിദ്യാഭ്യാസ മന്ത്രാലയവും (MoE) സംയുക്തമായി ആരംഭിച്ച ഈ പെര്‍മിറ്റ് അനധികൃത സ്വകാര്യ ട്യൂഷനുകള്‍ തടയാന്‍ ലക്ഷ്യമിടുന്നു. സ്വകാര്യ ട്യൂട്ടര്‍ ലൈസന്‍സിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം ഇതാ.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പെര്‍മിറ്റിനായി എങ്ങനെ അപേക്ഷിക്കാം?
യോഗ്യരായ അപേക്ഷകര്‍ക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ (MoHRE) ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി പെര്‍മിറ്റിനായുള്ള അഭ്യര്‍ത്ഥന സമര്‍പ്പിക്കാം. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍, ‘സര്‍വീസസ്’ ടാബിന് കീഴില്‍ ‘പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്’ ഓപ്ഷന്‍ ഉണ്ടാകും.
അനുമതി സൗജന്യമാണോ? ഇത് എത്ര കാലത്തേക്ക് സാധുവാണ്?
രണ്ട് വര്‍ഷത്തെ പെര്‍മിറ്റ് സൗജന്യമാണ്. പ്രൈവറ്റ് ട്യൂഷന്‍ എടുക്കുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനുമുള്ള അനുമതി ലഭിച്ചവര്‍, മന്ത്രാലയം അംഗീകരിച്ച പെരുമാറ്റച്ചട്ടം രേഖയില്‍ ഒപ്പിട്ടണം.
മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ട്യൂഷന്‍ എടുക്കുന്ന വ്യക്തികളില്‍ നിന്ന് പിഴ ഈടാക്കും. പിഴ തുക എത്രയെന്നോ പിഴയുടെ വിശദാംശങ്ങളോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
ലൈസന്‍സുള്ള അദ്ധ്യാപകര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്ന് ജോലി ചെയ്യാന്‍ കഴിയുമോ?
കഴിയും, അവര്‍ക്ക് സാധുവായ ഒരു റെസിഡന്‍സി ഉണ്ടെങ്കില്‍.
ലൈസന്‍സ് ഓണ്‍ലൈനിലും വ്യക്തിഗതമായുമുള്ള ട്യൂട്ടറിംഗിനെ ഉള്‍ക്കൊള്ളുന്നുണ്ടോ?
അതെ, ഒരൊറ്റ ലൈസന്‍സില്‍ രണ്ടും ഉള്‍ക്കൊള്ളുന്നുണ്ച്.
ട്യൂഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് പരിധിയുണ്ടോ?
ഇല്ല.
പെര്‍മിറ്റ് ലഭിക്കാന്‍ എത്ര സമയമെടുക്കും?
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒന്നു മുതല്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ വരെ എടുക്കും.
അപേക്ഷ നിരസിച്ചാല്‍ എന്തുചെയ്യണം?
ആറ് മാസത്തിന് ശേഷം അപേക്ഷകന് മറ്റൊരു അപേക്ഷ സമര്‍പ്പിക്കാം.
ഒരു സ്വകാര്യ ട്യൂട്ടര്‍ ലൈസന്‍സ് ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്തൊക്കെയാണ്?
സാധുവായ യുഎഇ റെസിഡന്‍സി (പാസ്‌പോര്‍ട്ട്/എമിറേറ്റ്‌സ് ഐഡി)
ഒപ്പിട്ട പ്രഖ്യാപനം
നല്ല പെരുമാറ്റത്തിന്റെ സര്‍ട്ടിഫിക്കറ്റ്
തൊഴിലുടമയില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്
രക്ഷിതാവില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (സ്വകാര്യ ട്യൂഷനുകള്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്)
പരിചയ സര്‍ട്ടിഫിക്കറ്റ് (എന്തെങ്കിലും ഉണ്ടെങ്കില്‍)
വെളുത്ത പശ്ചാത്തലത്തിലുള്ള ഫോട്ടോ
എന്തുകൊണ്ടാണ് ഈ പെര്‍മിറ്റ് അവതരിപ്പിച്ചത്?
വിദ്യാഭ്യാസ പ്രക്രിയയില്‍ അച്ചടക്കവും ഗുണമേന്മയും കാര്യക്ഷമതയും നിലനിര്‍ത്തിക്കൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ സംവിധാനം സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്കാദമിക് അഫയേഴ്സ് അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ മുഅല്ല പറഞ്ഞു. ‘സ്വകാര്യ പാഠങ്ങള്‍ നല്‍കാന്‍ യോഗ്യതയുള്ള വ്യക്തികള്‍ക്കാണ് പെര്‍മിറ്റ് നല്‍കുന്നത്, സ്വകാര്യ അധ്യാപകരെ റിക്രൂട്ട് ചെയ്യുമ്പോഴുള്ള നിയമവിരുദ്ധവും അനിയന്ത്രിതവുമായ രീതികള്‍ തടയാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *