nedumbassery airport : റദ്ദാക്കിയ ടിക്കറ്റ് കാണിച്ചു, വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് അകത്ത് കയറിയയാള്‍ പിടിയില്‍ - Pravasi Vartha KERALA

nedumbassery airport : റദ്ദാക്കിയ ടിക്കറ്റ് കാണിച്ചു, വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് അകത്ത് കയറിയയാള്‍ പിടിയില്‍

സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് അകത്ത് കയറിയ യാത്രക്കാരന്‍ nedumbassery airport പിടിയില്‍. റദ്ദാക്കിയ ടിക്കറ്റുമായി വിമാനത്താവള ടെര്‍മിനലിന് അകത്ത് കയറിയ ആളാണ് പിടിയിലായത്. തൃശൂര്‍ വടക്കേക്കാട് സ്വദേശി ഫൈസല്‍ ബിന്‍ മുഹമ്മദാണ് അറസ്റ്റ് ചെയ്തു. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ദോഹയ്ക്കു പോകുന്നതിനുള്ള ടിക്കറ്റ് ഇയാള്‍ ആദ്യം എടുത്തിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. ഇതേ ടിക്കറ്റ് കാണിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഇയാള്‍ വിമാനത്താവളത്തിന് അകത്ത് കടന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ദോഹയ്ക്ക് പോകേണ്ടിയിരുന്ന കുടുംബാംഗങ്ങളെ വിമാനത്താവള ടെര്‍മിനലിന് അകത്ത് സഹായിക്കുന്നതിന് വേണ്ടിയാണ് അകത്ത് കയറിയത് എന്നാണ് ഫൈസല്‍ ബിന്‍ മുഹമ്മദിന്റെ വാദം. ഇയാള്‍ ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് റദ്ദാക്കിയത്. ഇതിനാല്‍ വിമാനക്കമ്പനിയുടെ കൗണ്ടറില്‍ പരിശോധിക്കുമ്പോള്‍ മാത്രമേ ടിക്കറ്റ് റദ്ദായ വിവരം മറ്റുള്ളവര്‍ക്ക് മനസിലാവുകയുള്ളൂ. അതുകൊണ്ടാണ് റദ്ദാക്കിയ ടിക്കറ്റാണോ എന്നറിയാതെ സി ഐ എസ് എഫുകാര്‍ ടെര്‍മിനലിന് അകത്തേക്ക് കടത്തിവിട്ടത്.
എന്നാല്‍ അകത്ത് കയറിയ ഫൈസലിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. വിമാനത്താവളത്തിന് അകത്ത് പുറത്തിറങ്ങാന്‍ വഴി തേടി നടന്നയാളെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍, കൈയ്യിലുണ്ടായിരുന്ന ടിക്കറ്റ് പരിശോധിക്കുകയായിരുന്നു. റദ്ദാക്കിയ ടിക്കറ്റാണെന്ന് പരിശോധനയില്‍ മനസിലായതോടെയാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *