weather now : യുഎഇയില്‍ തണുപ്പുകാലം ആരംഭിച്ചു; നിവാസികള്‍ ആഘോഷത്തിലേക്ക് - Pravasi Vartha WEATHER

weather now : യുഎഇയില്‍ തണുപ്പുകാലം ആരംഭിച്ചു; നിവാസികള്‍ ആഘോഷത്തിലേക്ക്

യുഎഇയില്‍ തണുപ്പുകാലം ആരംഭിച്ചു. രാജ്യത്തെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം അനുഭവപ്പെട്ടുതുടങ്ങി. വാരാന്ത്യത്തോടെ അന്തരീക്ഷം തണുത്ത നിലയിലായി. എ.സി. ക്കുപകരം വീടുകളില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത രണ്ടുമാസത്തോളം സമാന കാലാവസ്ഥയായിരിക്കുമെന്നാണ് weather now നിരീക്ഷണം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
കാലാവസ്ഥ അനുകൂലമായതോടെ യു.എ.ഇ.യില്‍ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കെത്തുന്നവരുടെ എണ്ണവും കൂടി. പാര്‍ക്കുകളിലുംമറ്റും വരുംദിവസങ്ങളില്‍ ഒട്ടേറെ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. ദുബായ് ഗ്ലോബല്‍ വില്ലേജിലും ജനത്തിരക്കേറിയിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

തണുപ്പ് തുടങ്ങിയതോടെ യു.എ.ഇ. യിലെ പൊതുപാര്‍ക്കുകള്‍, ബീച്ച് എന്നിവിടങ്ങളിലെല്ലാം വൈകുന്നേരങ്ങളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. അവധി ദിവസങ്ങളില്‍ യാത്രചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാല്‍ വിദേശവിനോദ സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചു. കേരളത്തില്‍നിന്നടക്കം യു.എ.ഇ.യിലേക്ക് സന്ദര്‍ശകരെത്തുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെത്തും.
അതേസമയം ദുബായ്, ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ എമിറേറ്റുകളില്‍ അടുത്തദിവസങ്ങളിലായി മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴയോടൊപ്പം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഈ സമയം കടല്‍ പ്രക്ഷുബ്ധമായേക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *