expat : സ്‌പോണ്‍സറെ കബളിപ്പിച്ച് 27 കോടിയിലേറെ രൂപയുമായി പ്രവാസി മലയാളി നാട്ടിലേക്ക് കടന്നു കളഞ്ഞതായി പരാതി - Pravasi Vartha PRAVASI

expat : സ്‌പോണ്‍സറെ കബളിപ്പിച്ച് 27 കോടിയിലേറെ രൂപയുമായി പ്രവാസി മലയാളി നാട്ടിലേക്ക് കടന്നു കളഞ്ഞതായി പരാതി

27 കോടി രൂപ തട്ടിയെടുത്ത് മലയാളി നാട്ടിലേക്ക് മുങ്ങിയെന്ന് സൗദി പൗരന്‍. മലപ്പുറം ജില്ലയിലെ കോഴിക്കോട് യൂണിവേഴ്സിറ്റിക്ക് സമീപം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ എരമകവീട്ടില്‍ പുതിയകത്ത് ഷമീല്‍ (53) expat എന്നയാള്‍ 1,25,43,400 സൗദി റിയാല്‍ (27 കോടിയോളം രൂപ) തനിക്ക് ബാധ്യത വരുത്തിവച്ച് മുങ്ങിയതായി ജിദ്ദ അല്‍ റൗദയില്‍ താമസക്കാരനായ ഇബ്രാഹിം മുഹമ്മദ് മുഹൈസ അല്‍ ഉതൈബിയാണ് ആരോപണം ഉന്നയിച്ചത്. ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇദ്ദേഹം ആരോപണവുമായി രംഗത്ത് വന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ബിസിനസില്‍ പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഷമീല്‍ 7,200,000 റിയാല്‍ കൈക്കലാക്കിയത്. ഷമീലിന് ബാങ്കിലുണ്ടായിരുന്ന ബാധ്യത തീര്‍ക്കാന്‍ വേണ്ടി തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സൗദിയിലെ സ്ഥലം ജാമ്യം നല്‍കി ബാക്കി തുകയും(5,343,400) ഇബ്രാഹീം മുഹമ്മദിന് നഷ്ടമായി.
തനിക്ക് ലഭിച്ച നിക്ഷേപക ലൈസന്‍സ് ഉപയോഗപ്പെടുത്തി വിവിധ ബിസിനസ് അവസരങ്ങള്‍ ചൂണ്ടിക്കാണിച്ച് ഷമീല്‍ സ്വദേശികളില്‍ നിന്നും മലയാളികളില്‍ നിന്നുമായി വലിയ സംഖ്യ നിക്ഷേപം നടത്തിയിരുന്നു. പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണ കമ്പനി ഉള്‍പ്പെടെ ഷമീലിന്റെ ബിസിനസില്‍ പങ്കാളിത്തമായി ആദ്യം 72 ലക്ഷം റിയാല്‍ കാശായി ഇബ്രാഹീം അല്‍ ഉതൈബി നല്‍കിയിരുന്നു. കൂടാതെ ബിസിനസ് ആവശ്യത്തിലേക്ക് സൗദിയിലെ ഒറാക്സ് ഫിനാന്‍സ് കമ്പനിയില്‍നിന്ന് ഷമീല്‍ വായ്പയും എടുത്തു. ഈ വായ്പ കൃത്യസമയത്ത് അടക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഫിനാന്‍സ് കമ്പനി ഷമീലിനെതിരെ കേസ് നല്‍കുകയും അദ്ദേഹത്തിന് യാത്രാവിലക്ക് നേരിടേണ്ടി വരികയും ചെയ്തു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഫിനാന്‍സ് കമ്പനിയില്‍ നിന്നുള്ള ബാധ്യത തീര്‍ക്കാനും യാത്രാവിലക്ക് ഒഴിവായിക്കിട്ടാനും ഷമീല്‍ തന്നെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍, നാട്ടിലെത്തിയ ശേഷം തന്റെ പേരിലുള്ള സ്വത്തുക്കള്‍ വിറ്റ് ഇബ്രാഹീം അല്‍ ഉതൈബിയുടെ എല്ലാ കടങ്ങളും താന്‍ വീട്ടിക്കൊള്ളാമെന്ന ഷമീലിന്റെ ഉറച്ച വാക്ക് പൂര്‍ണമായും വിശ്വാസത്തിലെടുത്ത് തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സൗദിയിലെ സ്ഥലം ജാമ്യം നല്‍കി ഫിനാന്‍സ് കമ്പനിയില്‍ നിന്നുള്ള 53,43,400 റിയാല്‍ ബാധ്യത ഇബ്രാഹീം അല്‍ ഉതൈബി ഏറ്റെടുത്തു.
എന്നാല്‍ പിന്നീട് അയാള്‍ തിരിച്ചുവന്നില്ല. ഇതോടെ പണയത്തിലുള്ള തന്റെ സ്വത്തുക്കള്‍ കോടതി 5,343,400 റിയാലിന് ലേലത്തില്‍ വിറ്റു. അനധികൃതമായി കൈക്കലാക്കിയ സ്വത്തും പണവും തിരിച്ചുനല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഷമീല്‍ വഴങ്ങിയില്ല. ഇന്ത്യയില്‍ തനിക്ക് ശക്തമായ രാഷ്ട്രീയ ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും ഇയാള്‍ വീരവാദം മുഴക്കുകയാണെന്നും ഇബ്രാഹീം മുഹമ്മദ് ആരോപിച്ചു. സൗദി പൗരന്‍മാരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് ഷമീല്‍ സൗദിയില്‍ എത്തിയതെന്നും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഓഫീസിലടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹീം മുഹമ്മദ് പറഞ്ഞു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *