dubai ruler : ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദിനെ അപ്രതീക്ഷിതമായി കണ്ടതിന്റെ ഞെട്ടലില്‍ പ്രവാസി യുവതി; വീഡിയോ കാണാം - Pravasi Vartha DUBAI

dubai ruler : ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദിനെ അപ്രതീക്ഷിതമായി കണ്ടതിന്റെ ഞെട്ടലില്‍ പ്രവാസി യുവതി; വീഡിയോ കാണാം

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിനെ അടുത്ത് കണ്ടാല്‍ നിങ്ങള്‍ എന്ത് പറയും? മരിയ വെറോണിക്ക വില്ലാല്‍ബയ്ക്ക് പറയാന്‍ കഴിഞ്ഞത് മൂന്ന് വാക്കുകളാണ്: ‘ഗുഡ് ആഫ്റ്റര്‍നൂണ്‍, സര്‍.’ ദുബായ് ഭരണാധികാരി dubai ruler ഫിലിപ്പിനോ പ്രവാസി യുവതിയെയും സഹപ്രവര്‍ത്തകരെയും നോക്കി തലയാട്ടി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
”അപ്രതീക്ഷിതമായുള്ള കാഴ്ചയില്‍ ഞാന്‍ ഞെട്ടിത്തരിച്ചു പോയി” ഫിലിപ്പൈന്‍ പ്രവാസിയായ വില്ലാല്‍ബ പറഞ്ഞു. ദീര്‍ഘകാല യുഎഇ നിവാസിയായ അവര്‍ @featherblue13 എന്ന ഹാന്‍ഡിലില്‍ നിന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമാ പങ്കിട്ടു.
ശൈഖ് മുഹമ്മദ് എമിറേറ്റിലെ ജുമൈറ ഏരിയയിലെ മെര്‍ക്കാറ്റോ മാളില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. വില്ലാല്‍ബ അന്ന് മാളിന്റെ മാനേജ്മെന്റ് ഓഫീസില്‍ ജോലി ചെയ്തിരുന്നതിനാല്‍ ഷെയ്ഖ് മുഹമ്മദ് മാളില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. അദ്ദേഹത്തെ കാണാനായി അവരും സഹപ്രവര്‍ത്തകരും ആകാംക്ഷയോടെ പുറത്തേക്ക് ഇറങ്ങി.
കുറച്ച് സമയത്തിന് ശേഷം ശൈഖ് മുഹമ്മദിനെ കാണാനുള്ള അവസരം നഷ്ടമായെന്ന് വില്ലാല്‍ബ കരുതി. എന്നാല്‍ പെട്ടെന്ന് അതാ തൊട്ടുമുന്നില്‍ നില്‍ക്കുന്നു, സാക്ഷാന്‍ ദുബായ് ഭരണാധികാരി. പെട്ടെന്ന് വാക്കുകള്‍ കിട്ടാതെ വില്ലാല്‍ബ സ്തംബ്ദയായി. ഷെയ്ഖ് മുഹമ്മദിനൊപ്പം കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകത്തിലെ മറ്റെവിടെയെങ്കിലും ആണെങ്കില്‍ രാജകുടുംബങ്ങള്‍ക്കും വിഐപികള്‍ക്കും ചുറ്റും സാധാരണയായി കാണാറുള്ള ഒരു വലിയ പരിവാരം ഇല്ലാത്തതിനാല്‍ ദുബായ് ഭരണാധികാരിയെ വില്ലാല്‍ബയ്ക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

വില്ലാല്‍ബയെപ്പോലുള്ള ദീര്‍ഘകാല ദുബായ് നിവാസികള്‍ക്ക്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഒരു പ്രചോദനമാണ്. ‘ഞാന്‍ 2007 മുതല്‍ ഇവിടെയുണ്ട്, നഗരത്തിന്റെ വലിയ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്,’ യുവതി പറഞ്ഞു. ‘ശൈഖ് മുഹമ്മദ് അല്‍ മക്തൂമിന്റെ ദര്‍ശനപരമായ നേതൃത്വം, പുരോഗതിയോടുള്ള പ്രതിബദ്ധത, നവീകരണത്തിന്റെയും സമൃദ്ധിയുടെയും ആഗോള കേന്ദ്രമായി ദുബായിയെ മാറ്റുന്നതിനുള്ള അര്‍പ്പണബോധം എന്നിവയില്‍ അഗാധമായ മതിപ്പ് എനിക്കുണ്ട്. ഇപ്പോള്‍ നേതാവിനെ അടുത്ത് കണ്ടപ്പോള്‍, എന്റെ ദുബായിലെ താമസം പൂര്‍ത്തിയായതായി തോന്നുന്നുവെന്ന് വില്ലല്‍ബ കൂട്ടിച്ചേര്‍ത്തു.

അതേസമയം സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സ്പിന്നിസ് ഷെയ്ഖ് മുഹമ്മദ് കട സന്ദര്‍ശിച്ചതായി വ്യക്തമാക്കി. അവര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, പ്രിയപ്പെട്ട ഭരണാധികാരി പലചരക്ക് കടയ്ക്കുള്ളില്‍ പുതിയ പഴങ്ങളും ജ്യൂസുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലത്ത് ചുറ്റിനടക്കുന്നത് കാണാം. ഷെയ്ഖ് മുഹമ്മദ് സ്പിന്നീസ് ഔട്ട്ലെറ്റ് സന്ദര്‍ശിക്കുന്നത് ഇതാദ്യമായിരുന്നില്ല. ‘അദ്ദേഹത്തെ വീണ്ടും വീണ്ടും സേവിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനവും സന്തോഷവുമുണ്ട്,’ സ്പിന്നിസിന്റെ പോസ്റ്റില്‍ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *