air india express ticket price : ഗള്‍ഫിലേക്കുള്ള ഉയര്‍ന്ന വിമാനടിക്കറ്റ് കുറയ്ക്കണമെന്ന് പാര്‍ലമെന്റ് സ്ഥിരം സമിതി ശുപാര്‍ശ - Pravasi Vartha PRAVASI

air india express ticket price : ഗള്‍ഫിലേക്കുള്ള ഉയര്‍ന്ന വിമാനടിക്കറ്റ് കുറയ്ക്കണമെന്ന് പാര്‍ലമെന്റ് സ്ഥിരം സമിതി ശുപാര്‍ശ

ഗള്‍ഫ് മേഖലയിലേക്കുള്ള ഉയര്‍ന്ന വിമാനടിക്കറ്റ് കുറയ്ക്കണമെന്ന് പാര്‍ലമെന്റ് സ്ഥിരം സമിതി ശുപാര്‍ശ. ഗള്‍ഫ് മേഖലയിലേക്കുള്ള ഉയര്‍ന്ന വിമാനടിക്കറ്റ് air india express ticket price കുറയ്ക്കാന്‍ നിരന്തരമായ ശ്രമം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് വിദേശകാര്യവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് സ്ഥിരം സമിതിയുടെ ശുപാര്‍ശ ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ വ്യോമയാനമന്ത്രാലയവുമായി സഹകരിച്ച് വിമാനക്കമ്പനികളുമായി സ്ഥിരമായി ചര്‍ച്ച നടത്തണമെന്ന് കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു. വിവിധ രാജ്യങ്ങളുമായി വ്യോമയാനരംഗവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒപ്പുവച്ചിരിക്കുന്ന കരാര്‍ കാലാനുസൃതമായി വിലയിരുത്തണമെന്നും ബിജെപി ലോക്‌സഭാംഗമായ പി.പി ചൗധരി അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

മറ്റ് ശുപാര്‍ശകള്‍ ഇവയൊക്കെ
അനധികൃത റിക്രൂട്‌മെന്റ് ഏജന്‍സികളെ പിഴുതെറിയാനായി പരിശോധനയും ശിക്ഷാനടപടികളും കര്‍ശനമാക്കണം.
വിദേശകാര്യമന്ത്രാലയം നടത്തുന്ന തൊഴില്‍ മാര്‍ക്കറ്റ് പഠനം ഉടന്‍ പൂര്‍ത്തിയാക്കി വിവരങ്ങള്‍ പൊതുവിടത്തില്‍ പങ്കുവയ്ക്കുക. ഗള്‍ഫിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരുംവര്‍ഷങ്ങളിലെ സാധ്യതകള്‍ മനസ്സിലാക്കാന്‍ സഹായിക്കും.
കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ സമഗ്രമായ പദ്ധതി നടപ്പാക്കണം.
വിദേശത്തുവച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ലളിതമാക്കുക.
ഗള്‍ഫ് രാജ്യങ്ങളിലെ തന്റേതല്ലാത്ത കാരണത്താല്‍ ജയില്‍ ശിക്ഷ അടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടുന്നവരുടെ ചെറിയ പിഴത്തുക നല്‍കാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐസിഡബ്ല്യുഎഫ്) ഉപയോഗിക്കുക.
യുഎഇ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിലെ പേയ്‌മെന്റ് സംവിധാനവുമായി യുപിഐ ബന്ധിപ്പിക്കാനുള്ള നടപടി ഊര്‍ജിതമാക്കുക. കുവൈത്തുമായുള്ള ബന്ധം ശക്തമാക്കുക.
ഇന്ത്യയുടെ യുഎന്‍ രക്ഷാസമിതി അംഗത്വത്തിനായി കുവൈത്ത്, സൗദി, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ പിന്തുണ നേടാന്‍ നയതന്ത്ര ഇടപെടല്‍ കാര്യക്ഷമമാക്കുക.
ഇന്ത്യയും ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) അംഗരാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *