pravasi pension : സംസ്ഥാനത്തിന്റെ പ്രവാസി പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ എത്ര വര്‍ഷം തുടര്‍ച്ചയായി പണമടക്കണം ? - Pravasi Vartha PRAVASI

pravasi pension : സംസ്ഥാനത്തിന്റെ പ്രവാസി പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ എത്ര വര്‍ഷം തുടര്‍ച്ചയായി പണമടക്കണം ?

വിവിധയിടങ്ങളില്‍ ജീവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് അനുഗ്രഹമാണ് പ്രവാസി പെന്‍ഷന്‍. ജോലി ചെയ്യുന്ന കാലത്ത് മാസവരി അടച്ചു കൊണ്ട് വിശ്രമ ജീവിതകാലത്ത് പെന്‍ഷന്‍ വാങ്ങാന്‍ കഴിയും. സംസ്ഥാനത്തിന്റെ പ്രവാസി പെന്‍ഷന്‍ pravasi pension സംബന്ധിച്ച് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് 18 വയസ്സില്‍ ഒരാള്‍ ക്ഷേമനിധിയില്‍ ചേരുകയാണെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ തുടര്‍ച്ചയായി മാസവരി അടക്കണം. എന്നാലേ 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്‍ കിട്ടുകയുള്ളു. കുടിശ്ശിക വരുത്തിയാല്‍ പലിശ കൊടുക്കേണ്ടിവരും. ഇത് പ്രവാസികള്‍ക്ക് വല്ലാത്ത ബാധ്യതയാണ് വരുത്തുന്നത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പെന്‍ഷന്‍ സ്‌കീമില്‍ ചേരുന്ന ഓരോ പ്രവാസിക്കും ക്ഷേമനിധി ബോര്‍ഡ് കൊടുക്കുന്ന സംഭാവന ആദ്യ 5 വര്‍ഷം അടക്കുന്ന തുകയുടെ 2 ശതമാനം ആണ്. 5 വര്‍ഷത്തിനുശേഷം അടക്കുന്ന തുകക്ക് ബോര്‍ഡ് ഒന്നും സംഭാവന ചെയ്യുന്നില്ല. ഇപ്പോഴത്തെ ചട്ടങ്ങള്‍ അനുസരിച്ച് (ചട്ടങ്ങള്‍ കൂടെക്കൂടെ മാറാം എന്നതുകൊണ്ട് ഇവിടെക്കൊടുത്തിരിക്കുന്ന തുകകള്‍ സാങ്കല്പികമാണ്) 350 രൂപ വീതം പ്രതിമാസം 60 മാസത്തേക്ക് 21,000 അടക്കുകയാണെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ 3500 രൂപ പ്രതിമാസം പെന്‍ഷനായി കിട്ടും. ഇതിനുപുറമേ നിങ്ങള്‍ നേരത്തേ പറഞ്ഞ 21000 രൂപ യോടൊപ്പം അധികമായി അടച്ച തുകയുടെ 3 ശതമാനവും അധിക പെന്‍ഷനായി ലഭിക്കും.
എന്നാല്‍ ഈ തുക ഒരു കാരണവശാലും 3500 രൂപയില്‍ കൂടാന്‍ പാടില്ലെന്നാണ് ചട്ടം. അതായത് ഒരാള്‍ 18 വയസ്സില്‍ ക്ഷേമനിധിയില്‍ ചേര്‍ന്ന് 60 വയസ്സുവരെ പ്രതിമാസം 350 രൂപവച്ചു മാസവരി അടച്ചാല്‍ അയാള്‍ക്ക് കിട്ടാന്‍ സാധ്യതയുള്ള പരമാവധി പെന്‍ഷന്‍ പ്രതിമാസം 7000 രൂപയായിരിക്കും എന്നര്‍ത്ഥം. ഒരു പ്രവാസി, തനിക്ക് മിനിമം പെന്‍ഷന്‍ മാത്രം മതി എന്ന ഉദ്ദേശത്തോടെ നിലവിലുള്ള നിരക്കനുസരിച്ച് 5 വര്‍ഷം മാസവരി കൊടുത്താല്‍ അയാള്‍ക്ക് ഒരിക്കലും പെന്‍ഷന്‍ കിട്ടില്ല; 60 വയസ്സുവരെ തുടര്‍ച്ചയായി അടച്ചുകൊണ്ടേയിരിക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *