kuwait ameer : കുവൈറ്റ് അമീര്‍ നവാഫ് അഹമദ് അല്‍ സബാഹ് അന്തരിച്ചു - Pravasi Vartha PRAVASI

kuwait ameer : കുവൈറ്റ് അമീര്‍ നവാഫ് അഹമദ് അല്‍ സബാഹ് അന്തരിച്ചു

കുവൈറ്റ് അമീര്‍ നവാഫ് അഹമദ് അല്‍ സബാഹ് kuwait ameer അന്തരിച്ചു. 86 വയസ്സ് പ്രായമായിരുന്നു. അല്‍പ നേരം മുമ്പ് അമീരി ദീവാനി കാര്യമാലയമാണ് അമീറിന്റെ വിയോഗ വാര്‍ത്ത ഔദ്യോഗിക ടെലവിഷന്‍ വഴി രാജ്യത്തെ അറിയിച്ചത്. ദീര്‍ഘ കാലമായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്ന അമീറിനെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് നവംബര്‍ 29 നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂണ്‍ 20നു കുവൈത്ത് സിറ്റിയിലെ ഷര്‍ഖ് ല്‍ ആണ് ഷെയ്ഖ് നവാഫ് അല്‍ അഹമദ് സബാഹിന്റെ ജനനം. 2006 ഫെബ്രുവരി 7 മുതല്‍ കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അമീറിന്റെ ചില പ്രത്യേക അധികാരങ്ങള്‍ നിര്‍വഹിക്കുന്നതിന് ഉപ അമീറും സഹോദരനുമായ ഷെയ്ഖ് മിഷ് അല്‍ അല്‍ സബാഹിനെ 2021 നവംബര്‍ 15 നു പ്രത്യേക ഉത്തരവിലൂടെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു.
ശരീഫ സുലൈമാന്‍ അല്‍ ജാസ്സിം ആണ് ഭാര്യ..കുവൈത്ത് പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അല്‍ നവാഫ് സബാഹ് മൂത്ത മകന്‍ ആണ്.ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ്, ( ദേശീയ സേന മേധാവി ) ഷെയ്ഖ് അബ്ദുള്ള അല്‍ നവാഫ്, ഷെയ്ഖ് സാലിം അല്‍ നവാഫ് ( ദേശീയ സുരക്ഷാ മേധാവി ), ഷെയ്ഖ ഷെയ്ഖ എന്നിവരാണ് മറ്റു മക്കള്‍. ഖബറടക്കം പിന്നീട് പ്രഖ്യാപിക്കും.
അതേസമയം രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് 3 ദിവസത്തെ അവധി ആയിരിക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *