expatriates : യുഎഇയിലെ പാചകവാതക സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു, മരിച്ചവരുടെ എണ്ണം നാലായി - Pravasi Vartha PRAVASI

expatriates : യുഎഇയിലെ പാചകവാതക സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു, മരിച്ചവരുടെ എണ്ണം നാലായി

യുഎഇയിലെ പാചകവാതക സിലിണ്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി ഷാനില്‍ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ്, കണ്ണൂര്‍ തലശേരി പുന്നോല്‍ സ്വദേശി നിതിന്‍ ദാസ്, പുന്നോല്‍ കുഴിച്ചാല്‍ പൊന്നമ്പത്ത് പൂഴിയില്‍ നിസാറിന്റെ മകന്‍ നഹീല്‍ നിസാര്‍(25) expatriates എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
നവംബര്‍ 17ന് അര്‍ധ രാത്രി ദുബായ് കരാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങ്ങിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് സാരമായി പൊള്ളലേറ്റിരുന്നു. ജോലി കഴിഞ്ഞ് വന്ന് താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന മലയാളികളാണ് അപകടത്തില്‍പ്പെട്ടവര്‍. ഒരേ ഫ്‌ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവരെല്ലാം മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴായിരുന്നു ഫ്‌ലാറ്റിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
എല്ലാവരും രാത്രി ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഫ്‌ലാറ്റിന്റെ അടുക്കളയില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടത്. അപകടത്തില്‍ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ട തലശ്ശേരി സ്വദേശി ഫവാസ്, ഷാനില്‍, റിഷാദ് എന്നിവരാണ് അപകടസമയത്ത് ഒരു മുറിയിലുണ്ടായിരുന്നത്. ഇവരെല്ലാം മുപ്പതിന് താഴെ മാത്രം പ്രായമുള്ളവരാണ്. അടുത്തുള്ള മുറികളിലൊന്നില്‍ മെസ് നടത്തിയിരുന്ന നാല് പേരായിരുന്നു താമസിച്ചിരുന്നത്. രണ്ടു പേര്‍ രണ്ട് ശുചിമുറികളിലായിരുന്നു . ഇവര്‍ക്കാണു ഗുരുതര പരുക്കേറ്റത്. മൂന്നു മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. മിക്കവരും വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *