indian citizen : ഇനി ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 33 രാജ്യക്കാര്‍ക്ക് മുന്‍കൂട്ടി വീസ വേണ്ട; ഇളവുമായി ഇറാന്‍ - Pravasi Vartha PRAVASI

indian citizen : ഇനി ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 33 രാജ്യക്കാര്‍ക്ക് മുന്‍കൂട്ടി വീസ വേണ്ട; ഇളവുമായി ഇറാന്‍

ഇനി ഇറാനിലേക്ക് പോകാന്‍ ഇന്ത്യയും indian citizen യുഎഇയും ഉള്‍പ്പെടെ 33 രാജ്യക്കാര്‍ക്ക് മുന്‍കൂട്ടി വീസ വേണ്ട. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, യുഎഇ അടക്കമുള്ള 33 രാജ്യത്തെ പൗരന്മാര്‍ക്ക് വിസ ഇളവുമായി ഇറാന്‍ സര്‍ക്കാര്‍. ഇന്ത്യയേയും യുഎഇയെയും കൂടാതെ സൗദി, റഷ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ലബനന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പുതുക്കിയ വീസ നിയമമനുസരിച്ച് ഇറാനിലേക്കു പോകാന്‍ മുന്‍ കൂട്ടി വീസ നേടേണ്ടതില്ലെന്ന് ഇറാന്‍ ടൂറിസം മന്ത്രി ഇസ്സത്തുള്ള ദര്‍ഗാമി പറഞ്ഞു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
അതേസമയം എട്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ഇറാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ മക്കയിലും മദീനയിലും എത്തിത്തുടങ്ങുമെന്ന് ഇറാന്‍ ഹജ് ആന്റ് പില്‍ഗ്രിമേജ് ഓര്‍ഗനൈസേഷന്‍ മേധാവി അബ്ബാസ് ഹുസൈനി അറിയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *