expat : പ്രവാസി മലയാളി ഹൃദയാഘാതം മൂലം യുഎഇയില്‍ അന്തരിച്ചു - Pravasi Vartha PRAVASI

expat : പ്രവാസി മലയാളി ഹൃദയാഘാതം മൂലം യുഎഇയില്‍ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം യുഎഇയില്‍ അന്തരിച്ചു. മലപ്പുറം തൂത തെക്കേപ്പുറത്തെ കണ്ടപ്പാടി മുഹമ്മദ് ഷാനവാസ് (46) ആണ് expat മരിച്ചത്. അജ്മാനില്‍ ആയിരുന്നു അന്ത്യം. നുഐമിയയിലെ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
25 വര്‍ഷത്തോളമായി പ്രവാസിയാണ്. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ നിന്നും വന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കണ്ടപ്പാടി യുസുഫ് ഹാജിയുടെ മകനാണ്. മുതിരമണ്ണയിലെ വെങ്ങാടന്‍ സഫിയയാണ് മാതാവ്. ഭാര്യ: പാറലിലെ ചോരമ്പറ്റ സുലൈഖ. മക്കള്‍: ഷഹന ഷെറിന്‍ (ഒപ്‌റ്റോമെട്രിസ്റ്റ് വിദ്യാര്‍ഥിനി), മുഹമ്മദ് ഷാന്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി), ഷാബിന (നാലാം ക്ലാസ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: മുഹമ്മദ് ഷഫീഖ്, ഷാഹിന.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *