self driving taxi : ഡ്രൈവറില്ലാ ടാക്‌സിയില്‍ നഗരം ചുറ്റി ദുബായ് കിരീടാവകാശി; വൈറല്‍ വീഡിയോ കാണാം - Pravasi Vartha DUBAI

self driving taxi : ഡ്രൈവറില്ലാ ടാക്‌സിയില്‍ നഗരം ചുറ്റി ദുബായ് കിരീടാവകാശി; വൈറല്‍ വീഡിയോ കാണാം

ഡ്രൈവറില്ലാ ടാക്‌സിയില്‍ നഗരം ചുറ്റി ദുബായ് കിരീടാവകാശി. ഡ്രൈവറില്ലാ കാറില്‍ റോഡിലൂടെ സഞ്ചരിക്കുന്ന ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വീഡിയോ വൈറലായി self driving taxi . റോഡ് ഗതാഗത അതോറിറ്റി ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായറും മറ്റു രണ്ടുപേരുമാണ് സഹയാത്രികരായി വാഹനത്തിലുണ്ടായിരുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

കാറില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ അദ്ദേഹം സ്വയം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ഡ്രൈവറില്ലാ ടാക്‌സികള്‍ ദുബായ് നിരത്തില്‍ ലഭ്യമായിത്തുടങ്ങുമെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ അറിയിക്കുകയും ചെയ്തു. കാര്‍ റോഡിലൂടെ കടന്നുപോകുന്നതിനിടെ മുന്നിലെ സൈക്കിള്‍ യാത്രക്കാരനെ ഡിറ്റക്ട് ചെയ്യുന്നതും വേഗത കുറക്കുന്നതും വീഡിയോയില്‍ കാണാം. വഴി തിരിച്ചറിഞ്ഞ് കാര്‍ സ്റ്റിയറിങ് തിരിയുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. സ്‌കൂളിന് അടുത്തെത്തുമ്പോള്‍ വാഹനം വേഗത നിയന്ത്രിക്കുന്നു. .

ക്രൂയിസ് എന്ന സെല്‍ഫ് ഡ്രൈവിങ് ടെക്‌നോളജി കമ്പനിയുമായി സഹകരിച്ചാണ് ആര്‍.ടി.എ, ഡ്രൈവര്‍ ആവശ്യമില്ലാതെ ഓടുന്ന ടാക്‌സികള്‍ റോഡിലിറക്കിയത്. ഒക്‌ടോബറില്‍ ദുബായ് നഗരത്തില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ പരീക്ഷണയോട്ടം തുടങ്ങിയിരുന്നു. ജുമൈറ വണ്‍ മേഖലയിലാണ് സ്വയംനിയന്ത്രിച്ച് ഓടുന്ന ടാക്‌സികളുടെ പരീക്ഷണയോട്ടം നടത്തിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *