Ras Al Khaimah Police : 'ഭ്രാന്തമായ വേഗതയില്‍' വാഹനമോടിച്ച് ഡ്രൈവര്‍മാര്‍; വന്‍തുക പിഴയിട്ടു, മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്ത് - Pravasi Vartha UAE

Ras Al Khaimah Police : ‘ഭ്രാന്തമായ വേഗതയില്‍’ വാഹനമോടിച്ച് ഡ്രൈവര്‍മാര്‍; വന്‍തുക പിഴയിട്ടു, മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്ത്

അമിത വേഗയില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്ത്. ഏറ്റവും പുതിയ ട്രാഫിക് സുരക്ഷാ കാമ്പയിനില്‍ റാസല്‍ഖൈമ പോലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എമിറേറ്റിലെ ട്രാഫിക് അധികാരികള്‍ Ras Al Khaimah Police അടുത്തിടെ നിരവധി നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ ‘ഭ്രാന്തമായ വേഗതയില്‍’ ഓടിക്കുന്നതാണ് അതില്‍ ഏറ്റവും പ്രധാനമെന്ന് റാസല്‍ഖൈമ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അല്‍ ബഹാര്‍ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ഈ അമിതവേഗത നിയമലംഘനങ്ങള്‍ ഡ്രൈവര്‍ക്കും കൂടെയുള്ളവര്‍ക്കും എതിരായ കുറ്റകൃത്യമായി കണക്കാക്കാമെന്ന് കേണല്‍ അല്‍ ബഹാര്‍ വ്യക്തമാക്കി. എല്ലാ ഡ്രൈവര്‍മാരും റോഡില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും എല്ലാ നിയന്ത്രണങ്ങളും പാലിക്കാനും ഓഫീസര്‍ ആവശ്യപ്പെട്ടു, എമിറേറ്റിലുടനീളം ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ബാഹ്യ റോഡുകള്‍ മുതല്‍ ആന്തരിക റോഡുകള്‍ വരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും മൂലമുണ്ടാകുന്ന മാരകമായ അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഏറ്റവും പുതിയ റോഡ് സുരക്ഷാ കാമ്പയിന്‍ ആരംഭിച്ചത്. മിനിസ്റ്റീരിയല്‍ റെസല്യൂഷന്‍ നമ്പര്‍ 178 അനുസരിച്ച്, സ്പീഡ്സ്റ്ററുകള്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും കേണല്‍ അല്‍ ബഹാര്‍ അറിയിച്ചു.
പിഴ ഇപ്രകാരം
80 കിലോമീറ്ററില്‍ കൂടുതല്‍ വേഗത പരിധി കവിയുന്നവര്‍ക്ക്: 3,000 ദിര്‍ഹം പിഴ, 23 ബ്ലാക്ക് പോയിന്റുകള്‍, 60 ദിവസത്തെ വാഹനം പിടിച്ചെടുക്കല്‍
60 കിലോമീറ്റര്‍ വേഗതയില്‍ പോകുന്നവര്‍ക്ക്: 2,000 ദിര്‍ഹം, 12 ബ്ലാക്ക് പോയിന്റുകള്‍, 30 ദിവസത്തെ വാഹനം പിടിച്ചെടുക്കല്‍
വേഗപരിധി 20 കിലോമീറ്റര്‍ കടക്കുന്നവര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *