brent crude live : അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും താഴേക്ക് - Pravasi Vartha UAE

brent crude live : അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും താഴേക്ക്

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞു. അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് വില brent crude live ബുധനാഴ്ച വീപ്പയ്ക്ക് 72.40 ഡോളര്‍വരെ ഇടിവ് രേഖപ്പെടുത്തി. ഡബ്ല്യു.ടി.ഐ. ക്രൂഡിനിത് 67.88 ഡോളര്‍വരെയെത്തി. മൂന്നുശതമാനത്തിനടുത്താണ് വിലകുറഞ്ഞത്. ആറുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.
ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 73.45 ഡോളര്‍നിരക്കിലും ഡബ്ല്യു.ടി.ഐ. ക്രൂഡ് 68.85 ഡോളര്‍ നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കയില്‍ എണ്ണയുത്പാദനം കൂടുമെന്നും വിലക്കയറ്റം ഉയരുന്നത് ഉപഭോഗം കുറയ്ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് എണ്ണവിപണിക്കു തിരിച്ചടിയായിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

അമേരിക്കയില്‍ നവംബറില്‍ ഉപഭോക്തൃ പണപ്പെരുപ്പം അപ്രതീക്ഷിതമായി ഉയര്‍ന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇത് പലിശനിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാധ്യത കുറയ്ക്കും. അടുത്തവര്‍ഷം ആദ്യത്തോടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറച്ചു തുടങ്ങുമെന്ന പ്രതീക്ഷകളാണുണ്ടായിരുന്നത്.
ഉയര്‍ന്ന പലിശ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തെ വളര്‍ച്ചയെ ബാധിക്കുന്നതാണ്. ഇത് എണ്ണ ഉപഭോഗം കുറയാന്‍ കാരണമാകും. 2024-ല്‍ ആഗോള എണ്ണ ഉപഭോഗത്തില്‍ കുറവുണ്ടാകുമെന്നാണ് ഒപെകും അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയും പറയുന്നത്. ഇവരുടെ പുതിയ അനുമാനറിപ്പോര്‍ട്ട് ഈയാഴ്ച പുറത്തുവരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *