get car insurance : യുഎഇയിലെ വാഹന ഉടമകള്‍ക്ക് ആശ്വാസ വാര്‍ത്തയിതാ - Pravasi Vartha UAE

get car insurance : യുഎഇയിലെ വാഹന ഉടമകള്‍ക്ക് ആശ്വാസ വാര്‍ത്തയിതാ

യുഎഇയിലെ വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് സംബന്ധിച്ച ആശ്വാസ വാര്‍ത്തയിതാ. പുതുവര്‍ഷത്തില്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ get car insurance കാര്യമായ കുറവു വന്നേക്കും. ഈ വര്‍ഷം ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 10-15 ശതമാനം വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ 2024ല്‍ നേരിയ വര്‍ധന മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് മേഖലയിലുള്ളവര്‍ വിലയിരുത്തിയത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo
ഡീലര്‍മാര്‍ നല്‍കിയ ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ പുതിയ കാര്‍ ഉടമകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. അതേസമയം, ചില ഡീലര്‍മാര്‍ പരിമിതമായ മോഡലുകള്‍ക്ക് രണ്ടു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് അനുവദിക്കുന്നുണ്ട്. എങ്കിലും കഴിഞ്ഞ 12 മാസത്തിനിടെ കാര്യമായ ക്ലെയിമുകള്‍ ഉണ്ടായിട്ടില്ല എങ്കില്‍ റിന്യൂവല്‍ നിരക്ക് കുറവായിരിക്കുമെന്നാണ് പ്രതീക്ഷ.
ഉയര്‍ന്ന ക്ലെയിം റെക്കോഡുള്ള പോളിസി ഉടമക്ക് പ്രീമിയത്തിലും കാര്യമായ വര്‍ധന ഉണ്ടായേക്കുമെന്ന് ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് എ.ഇ സി.ഇ.ഒ അവിനാശ് ബാബുര്‍ പറഞ്ഞു. വ്യക്തികളുടെ റെക്കോഡിനനുസൃതമായി ഇത് 15-25 ശതമാനംവരെയാകാം. ഇത് ഇന്‍ഷൂററുടെ അപകടസാധ്യതയെ പ്രതിഫലിപ്പിക്കുന്നതിനാല്‍ മികച്ച ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *