new year night in dubai : യുഎഇ: 7 ദിവസം തുടര്‍ച്ചയായി നീണ്ടു നില്‍ക്കുന്ന ഗംഭീര കരിമരുന്ന് പ്രയോഗങ്ങള്‍ ആസ്വദിക്കാം - Pravasi Vartha DUBAI

new year night in dubai : യുഎഇ: 7 ദിവസം തുടര്‍ച്ചയായി നീണ്ടു നില്‍ക്കുന്ന ഗംഭീര കരിമരുന്ന് പ്രയോഗങ്ങള്‍ ആസ്വദിക്കാം

ഇത്തവണത്തെ ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ അടിച്ചു പൊളിക്കാം. ഡിസംബറില്‍ ദുബായില്‍ 7 ദിവസത്തെ കരിമരുന്ന് പ്രയോഗം നടക്കും. ഡിസംബര്‍ 25 തിങ്കള്‍ മുതല്‍ ഡിസംബര്‍ 31 ഞായര്‍ വരെ എല്ലാ രാത്രിയിലും വെടിക്കെട്ട് നടക്കുന്നതിനാല്‍ ഈ വര്‍ഷം ദുബായില്‍ ആഘോഷം കൂടുതല്‍ മികവാര്‍ന്നതാകും new year night in dubai . യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo
അല്‍ സീഫില്‍ രാത്രി 9 മണിക്കാണ് സ്‌കൈ ഷോകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. തിങ്കള്‍ ജനുവരി 1, ചൊവ്വ ജനുവരി 2, ബുധന്‍ ജനുവരി 3, വ്യാഴം ജനുവരി 4 എന്നീ ദിവസങ്ങളില്‍ നടക്കുന്ന ഗംഭീര ഷോകള്‍ സൗജന്യമായി കാണാം. അതോടൊപ്പം 1.8 കിലോമീറ്റര്‍ സ്ട്രിപ്പ് സായാഹ്നം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ്, കരിമരുന്ന് പ്രയോഗം അവിടുത്തെ ആഘോഷത്തെ മികച്ചതാക്കും. കൂടാതെ മാര്‍ക്കറ്റ് സ്റ്റാളുകളില്‍ കറങ്ങി ദുബായ് ക്രീക്കിലുടനീളം കാണുന്ന റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനും കഴിയും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ജനുവരിയില്‍ ദുബായില്‍ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതിനാല്‍ ആകാശം മിന്നുന്ന പൈറോ ടെക്‌നിക്കുകള്‍ കൊണ്ട് നിറയും. 2024 ജനുവരി 5 വെള്ളിയാഴ്ച മുതല്‍, 2024 ജനുവരി 14 ഞായറാഴ്ചത്തെ അവസാനത്തെ ഷോ വരെ പത്ത് ദിവസത്തേക്ക് ആകാശ ഷോകള്‍ ഉണ്ടാകും.
JBR-ന് എതിര്‍വശത്തുള്ള കടല്‍ത്തീരവും ബ്ലൂവാട്ടേഴ്‌സും തിളങ്ങി നില്‍ക്കുന്നത് നിങ്ങള്‍ കാണാം. ഡിസംബര്‍ 25 തിങ്കള്‍ മുതല്‍ ജനുവരി 4 വ്യാഴം വരെ, അല്‍ സീഫ്, ദുബായ് ക്രീക്ക്, അല്‍ ഫാഹിദി എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി കരിമരുന്ന് പ്രയോഗങ്ങള്‍ കാണാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *