abu dhabi public transport bus : അബുദാബിയിൽ ബസ് നിരക്കിലെ ഏകീകരണം; വിശദ വിവരങ്ങൾ ഇപ്രകാരം - Pravasi Vartha TRANSPORT

abu dhabi public transport bus : അബുദാബിയിൽ ബസ് നിരക്കിലെ ഏകീകരണം; വിശദ വിവരങ്ങൾ ഇപ്രകാരം

അബുദാബിയിലെ പൊ​തു ​ഗ​താ​​ഗ​ത ബ​സു​ക​ളി​ലെ നി​ര​ക്ക് ഏ​കീ​ക​രി​ച്ച​താ​യി അ​ബുദാബി സം​യോ​ജി​ത ​ഗ​താ​​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു. യാത്രയുടെ ചെലവ് അഞ്ച് ദിർഹമായി പരിമിതപ്പെടുത്തി. നഗരത്തിലും സബർബൻ പ്രദേശങ്ങളിലും അടിസ്ഥാന നിരക്ക് രണ്ട് ദിർഹവും കിലോമീറ്ററിന് അഞ്ച് ഫിൽസും അധികമായി നൽകണമെന്നും ഗതാഗത വകുപ്പിന് കീഴിലെ ഇന്റർഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ വ്യക്തമാക്കി. എമിറേറ്റിലെ പൊതുഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒ​രാ​ൾ യാ​ത്രാ​ ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ ഒ​ന്നി​ല​ധി​കം ബ​സു​ക​ളി​ൽ ക​യ​റേ​ണ്ടി​ വ​ന്നാ​ൽ മി​നി​മം ചാ​ർ​ജാ​യ ര​ണ്ടു ദി​ർ​ഹം നി​ര​ക്ക്​ ഒ​ന്നി​ലേ​റെ ത​വ​ണ കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും സം​യോ​ജി​ത ​ഗ​താ​​ഗ​ത കേ​ന്ദ്രം അറിയിച്ചു.

യാ​ത്ര​യു​ടെ അ​വ​സാ​നം സ​ഞ്ച​രി​ച്ച ദൂ​രം ക​ണ​ക്കാ​ക്കി ഹ​ഫാ​ല​ത്ത്​ സ്മാ​ർ​ട്ട് കാ​ർ​ഡ് ഉ​പ​യോ​​ഗി​ച്ച് പ​ണം അ​ട​ക്കാം. ഇത്തരത്തിൽ ഇളവ് ലഭഇക്കാനുള്ള വ്യവസ്ഥകളും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ര​ൻ ബ​സു​ക​ൾ മാ​റി​ക്ക​യ​റണം, ആ​ദ്യം ക​യ​റി​യ ബ​സി​ൽ​ നി​ന്ന് ര​ണ്ടു ത​വ​ണ​യി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ മാ​റി​ക്ക​യ​റാ​ൻ പാ​ടി​ല്ല (പ​ര​മാ​വ​ധി മൂ​ന്നു ബ​സു​ക​ളി​ൽ ക​യ​റി യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം), യാ​ത്ര​യു​ടെ വി​പ​രീ​ത ദി​ശ​യി​ലും മാ​റ്റം ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല എ​ന്നി​ങ്ങ​നെ മൂ​ന്നു വ്യ​വ​സ്ഥ​ക​ളാണ് യാത്രക്കാരൻ പാലിക്കേണ്ടത്. യാ​ത്ര തുടങ്ങുന്ന സമയത്ത് യാ​ത്ര​ക്കാ​ർ ത​ങ്ങ​ളു​ടെ ഹ​ഫാ​ല​ത്ത് കാ​ർ​ഡ് സ്വൈ​പ് ചെ​യ്തി​രി​ക്ക​ണം. ഇ​തി​ൽ പരാജയപ്പെട്ടൽ യാ​ത്ര കഴിയുമ്പോൾ​ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *