delivery businesses ; ഡെ​ലി​വ​റി ക​മ്പ​നി​ക​ൾ​ക്ക്​ പുതി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് അധികൃതർ - Pravasi Vartha TRANSPORT

delivery businesses ; ഡെ​ലി​വ​റി ക​മ്പ​നി​ക​ൾ​ക്ക്​ പുതി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് അധികൃതർ

അജ്മാനിലെ ഡെ​ലി​വ​റി ക​മ്പ​നി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു delivery businesses . അ​ന്ത​ർ​ദേ​ശീ​യ​മാ​യ മി​ക​ച്ച രീ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക, ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സു​ര​ക്ഷ ആ​വ​ശ്യ​ക​ത​ക​ൾ നി​റ​വേ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് അ​ജ്മാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഉ​മ​ർ മു​ഹ​മ്മ​ദ് ലൂ​ത്ത പ​റ​ഞ്ഞു. ഡ്രൈ​വ​ർ​മാ​രു​ടെ പ​രി​ശീ​ല​നം, ലൈ​സ​ൻ​സി​ങ്, വാ​ഹ​ന​ങ്ങ​ൾ​ക്കും സൈ​ക്കി​ളു​ക​ൾ​ക്കും ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നു​ള്ള ആ​വ​ശ്യ​ക​ത​ക​ൾ, സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വാ​രം, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡെ​ലി​വ​റി ബോ​ക്സു​ക​ൾ​ക്കു​ള്ള ആ​വ​ശ്യ​ക​ത​ക​ൾ, അ​വ​യു​ടെ സു​ര​ക്ഷ, ഗു​ണ​മേ​ന്മ എ​ന്നി​വ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾക്ക് ട്രാ​ൻസ്പോ​ർട്ട് അ​തോ​റി​റ്റി ലൈ​സ​ൻസ് ന​ൽകുന്നത്.

ഓ​പ​റേ​റ്റി​ങ്​ ക​മ്പ​നി​ക​ൾ, വാ​ഹ​ന​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ ബൈ​ക്കു​ക​ൾ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കും സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ ​നി​ന്നും ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ​നി​ന്നും ല​ഭി​ക്കു​ന്ന ഓ​ർ​ഡ​റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും അ​തോ​റി​റ്റി​യി​ൽ ​നി​ന്ന് ലൈ​സ​ൻ​സ് നേ​ട​ണം. അം​ഗീ​കാ​രം നേ​ടാ​തെ വാ​ഹ​ന​ത്തി​ലു​ള്ള വ​സ്തു​ക്ക​ൾ, മ​റ്റു​ള്ള​വ​ർ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യോ അ​ത് നീ​ക്കം ചെ​യ്യു​ക​യോ ചെ​യ്യ​രു​തെ​ന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *