buy flight tickets ; പ്രവാസികളുടെ കീശ കാലിയാക്കി യാത്ര നിരക്ക്; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ - Pravasi Vartha PRAVASI

buy flight tickets ; പ്രവാസികളുടെ കീശ കാലിയാക്കി യാത്ര നിരക്ക്; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ

വീണ്ടും യാത്ര നിരക്കുകൾ കുത്തനെ കൂട്ടി വിമാന കമ്പനികൾ. ക്രിസ്മസ്, പുതുവത്സര സീസണും ഗൾഫിലെ അവധിക്കാലവും മൂൻകൂട്ടി കണ്ട് കൊണ്ടാണ് കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധനവ് രേഖപ്പെടുത്തിയത് buy flight tickets. ഏകദേശം ദുബായിൽ നിന്നു നാട്ടിലേക്ക് ഒരു കുടുംബത്തിൽ നിന്ന് നാല് അം​ഗങ്ങൾ എത്താൻ 2,00,000 രൂപ ടിക്കറ്റിനായി നൽകേണ്ടി വരും. അവധിക്കാല സീസണുകൾ വന്നാൽ വിമാന കമ്പനികൾ യാത്ര നിരക്ക് കൂട്ടുന്നത് ഇപ്പോൾ സ്ഥിരമാക്കിയിരിക്കുകയാണ്. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വൻ തോതിലാണ് വിമാന കമ്പനികൾ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഡൽഹി, മുംബൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് ഇതേ സമയത്ത് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധനവ് ഏർപ്പെടുത്തിയിട്ടില്ല. ഡിസംബർ മൂന്നാം വാരം മുതൽ ജനുവരി രണ്ടാം വാരം വരെയാണ് ഗൾഫിലെ സ്കൂളുകൾക്ക് ശൈത്യകാല അവധി. ടിക്കറ്റ് നിരക്കുകൾ കൂട്ടിയതോടെ വിമാന കമ്പനികളെ നിയന്ത്രിക്കണാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സംഘടനകൾ രംഗത്തെത്തി. അഴധിക്കാലത്ത് പ്രവാസികളെ കൊള്ളയടിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു.

ന്യൂ ഇയർ ദിനത്തിൽ തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് ഇത്തിഹാദ് എയർവേയ്സിലെ ഇക്കോണമി ക്ലാസിൽ 75,000 രൂപയാണു നിരക്ക് വരുന്നത്. നിലവിൽ പതിനായിരത്തിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ 50,000 രൂപയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റിന് ന്യൂ ഇയർ ദിനത്തിൽ 1,61,213 രൂപ നൽകണം. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് നിലവിൽ ഇത്തിഹാദിൽ 26,417 രൂപയ്ക്ക് യാത്ര ചെയ്യാമെങ്കിൽ ക്രിസ്മസ്–പുതുവത്സര സീസണിൽ 50,000 രൂപ നൽകണം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *