uae pass : യുഎഇ: ഇനി സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ വാഹന പ്ലേറ്റ് ഉടമസ്ഥാവകാശം കൈമാറാം - Pravasi Vartha UAE

uae pass : യുഎഇ: ഇനി സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ വാഹന പ്ലേറ്റ് ഉടമസ്ഥാവകാശം കൈമാറാം

ഇപ്പോള്‍, ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ നിങ്ങളുടെ വാഹന പ്ലേറ്റ് ഉടമസ്ഥാവകാശം കൈമാറാം. നമ്പര്‍ പ്ലേറ്റുകളുടെ വാങ്ങലും വില്‍പനയും കാര്യക്ഷമമാക്കാനായി ആര്‍ടിഎ പുതിയ പദ്ധതി അവതരിപ്പിച്ചു. ഇത് യുഎഇ പാസ് uae pass വഴി ട്രാന്‍സ്ഫര്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ താമസക്കാരെ അനുവദിക്കുന്നു. ഈ പ്രക്രിയയ്ക്ക് കീഴില്‍, വാങ്ങുന്നയാളും വില്‍പ്പനക്കാരനും അവരുടെ യുഎഇ പാസ് ഉപയോഗിച്ച് സെയില്‍സ് പര്‍ച്ചേസ് എഗ്രിമെന്റില്‍ (എസ്പിഎ) ഒപ്പിടേണ്ടതുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പാലിക്കേണ്ട വ്യവസ്ഥകള്‍:
വില്‍പ്പനക്കാരനും വാങ്ങുന്നയാളും വില്‍പ്പന വിലയും പേയ്മെന്റ് രീതിയും മുന്‍കൂട്ടി സമ്മതിക്കണം.
വില്‍പ്പനക്കാരന്‍ വാങ്ങുന്നയാളുടെ വിശദാംശങ്ങള്‍ (യുഎഇ പാസ്, ടെലിഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ ട്രാഫിക് ഫയല്‍) അറിഞ്ഞിരിക്കേണ്ടതുണ്ട്.
യുഎഇ പാസ് ഉപയോഗിച്ച് വില്‍പനയും വാങ്ങലും രജിസ്റ്റര്‍ ചെയ്യും.
സേവനത്തിന് പണം നല്‍കണം.
ആര്‍ടിഎയുടെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സ്ട്രാറ്റജിക്ക് അനുസൃതമായും ദുബായെ ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കി മാറ്റാനുള്ള നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമുമാണ് പുതിയ സേവനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *