cop28 in dubai : യുഎഇയില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്ക് പിന്തുണ; കടലില്‍ 70 അടി താഴ്ചയില്‍ മുങ്ങി പ്രവാസിയും മകളും, നല്‍കിയ സന്ദേശം ഇതാണ് - Pravasi Vartha PRAVASI

cop28 in dubai : യുഎഇയില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്ക് പിന്തുണ; കടലില്‍ 70 അടി താഴ്ചയില്‍ മുങ്ങി പ്രവാസിയും മകളും, നല്‍കിയ സന്ദേശം ഇതാണ്

യുഎഇയില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്ക് cop28 in dubai പിന്തുണയുമായി ഒരു അച്ഛനും മകളും. യു.എ.ഇക്ക് അഭിവാദ്യമര്‍പ്പിച്ച് ഇരുവരും കടലില്‍ 70 അടി താഴ്ചയില്‍ മുങ്ങി. ദുബായില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്ക് പിന്തുണ അറിയിക്കാന്‍ കൂടിയാണ് ഒഡീഷ സ്വദേശികളായ അച്ഛനും മകളും വേറിട്ട രീതി തെരഞ്ഞെടുത്തത്.
മാലി തീരത്തായിരുന്നു അച്ഛന്റെയും മകളുടെയും സാഹസിക പ്രകടനം. കടലില്‍ പവിഴപുറ്റുകള്‍ക്കിടയില്‍ നിന്ന് ആഗോളതാപനത്തെ പ്രതിരോധിക്കാനുള്ള സന്ദേശം നല്‍കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മനോഹരമായ ഭൂമിയെയും കടലിനെയും സംരക്ഷിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന മുദ്രാവാക്യമാണ് ഇവര്‍ 70 അടി താഴ്ചയിലേക്ക് മുങ്ങാം കുഴിയിട്ട് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായില്‍ പ്രവാസിയായ മാനേജ്‌മെന്റ് വിദഗ്ധന്‍ പ്രിയദര്‍ശി പാണിഗ്രഹിയും പതിമൂന്ന്കാരിയായ മകള്‍ ടിസ്യ പാണിഗ്രഹിയും യു എ ഇ ദേശീയദിനാഘോഷിച്ചതും ഇങ്ങനെയാണ്. ആഗോളതാപനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ആഴക്കടലിലേക്കാള്‍ നല്ല സ്ഥലമില്ലെന്നാണ് ഈ അച്ഛനും മകളും പറയുന്നത്. രണ്ടുപേരും പരിശീലനം ലഭിച്ച സ്‌ക്യൂബ ഡൈവര്‍മാരാണ്. ദുബായ് റാഫില്‍ വേള്‍ഡ് അക്കാദമിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ടിസ്യ പത്താം വയസില്‍ ഒഡീഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ക്യൂബ ഡൈവര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *