brand boycott : ഗാസ പ്രതിസന്ധി: പ്രമുഖ ബ്രാന്‍ഡുകളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി യുഎഇ നിവാസികള്‍ - Pravasi Vartha UAE

brand boycott : ഗാസ പ്രതിസന്ധി: പ്രമുഖ ബ്രാന്‍ഡുകളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി യുഎഇ നിവാസികള്‍

ഫലസ്തീനിയന്‍-ജോര്‍ദാനിയന്‍ വേരുകളുള്ള അമേരിക്കന്‍ പ്രവാസി ഹയ ഇസയും നാല് കുട്ടികളും വര്‍ഷങ്ങളായി പ്രത്യേക വാരാന്ത്യ ദിനചര്യ പിന്തുടരുകയായിരുന്നു. മില്‍ക്ക് ഷെയ്ക്കും ബര്‍ഗറും വാങ്ങാറായി ലോക്കല്‍ ഡ്രൈവ്-ത്രൂ ഫാസ്റ്റ് ഫുഡ് കേന്ദ്രത്തിലേക്ക് പോകുക എന്നതായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി, അവരുടെ ആ ശീലം മാറി.
”ഗാസയിലെ വംശഹത്യയെ പരസ്യമായി പിന്തുണയ്ക്കുന്ന ബ്രാന്‍ഡുകളെ ഞങ്ങള്‍ ബഹിഷ്‌കരിക്കുകയാണ് brand boycott , ഞങ്ങളുടെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ്, സോഡ, കോഫി ബ്രാന്‍ഡുകള്‍ എന്നിവ ആ ലിസ്റ്റിലുണ്ട്. അതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ ദിനചര്യകളും ശീലങ്ങളും വളരെയധികം മാറ്റി.’അവര്‍ പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

”ഞങ്ങള്‍ ഇപ്പോള്‍ പ്രാദേശികമായ കമ്പനികളില്‍ നിന്നുള്ള ഭക്ഷണമാണ് വാങ്ങി കഴിക്കുന്നത്’ ഹയ പറഞ്ഞു. ‘ഗാസയില്‍ ഇസ്രായേല്‍ അഴിച്ചുവിടുന്ന അക്രമത്തെ സജീവമായി പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന ബ്രാന്‍ഡുകളില്‍ നിന്ന് വിട്ടുനില്‍ക്കാനായി നിങ്ങള്‍ പലസ്തീന്‍കാരനാകണമെന്നില്ല. ഒക്ടോബര്‍ 7-ലെ സംഭവത്തിന് മുമ്പുതന്നെ ഞാന്‍ ചില ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിച്ചിരുന്നു. ലോകമെമ്പാടുമുള്ള ആളുകള്‍ ദുരിതബാധിതരുടെ അവസ്ഥ മനസിലാക്കി ഒത്തുചേരുന്നത് എനിക്ക് ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍ അനുകൂല നിലപാടുകളോ രാജ്യത്ത് സാമ്പത്തിക താല്‍പ്പര്യങ്ങളുള്ളതോ ആയ ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിക്കാനുള്ള ആഗോള പ്രസ്ഥാനത്തില്‍ ചേര്‍ന്ന നിരവധി യുഎഇ നിവാസികളില്‍ ഒരാളാണ് ഹയ. ലോകമെമ്പാടും, പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍ നടക്കുന്ന ബഹിഷ്‌കരണം നിരവധി പാശ്ചാത്യ ബ്രാന്‍ഡുകളെ ബാധിച്ചതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹിഷ്‌കരണത്തിനുള്ള ആഹ്വാനങ്ങള്‍ ആരംഭിച്ചതു മുതല്‍ സിയാറ്റില്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ബക്‌സ് കോര്‍പ്പറേഷന് ഏകദേശം 11 ബില്യണ്‍ ഡോളര്‍ മൂല്യം നഷ്ടപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *