air plane : വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധ്യത; സൗദിയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു - Pravasi Vartha TRAVEL

air plane : വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധ്യത; സൗദിയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു

സൗദിയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. സൗദി അറേബ്യയും ഇറാനും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. റിയാദിനും തെഹ്‌റാനിനുമിടയില്‍ സര്‍വിസ് air plane തുടങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ച പുരോഗമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിയാദിനും തെഹ്‌റാനും ഇടയില്‍ സര്‍വിസ് ആരംഭിക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ തീരുമാനമായേക്കുമെന്നും ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു. റിയാദിന് പുറമേ സൗദിയിലെ മറ്റു നഗരങ്ങളിലേക്കും സര്‍വിസ് വര്‍ധിപ്പിച്ചേക്കും.
ഈ വര്‍ഷം മാര്‍ച്ചിലാണ് ചൈനീസ് മധ്യസ്ഥതയില്‍ സൗദിക്കും ഇറാനുമിടയില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത്. സൗദി അറേബ്യയും ഇറാനും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച പശ്ചാതലത്തില്‍ കൂടുതല്‍ മേഖലകളില്‍ ബന്ധം സുദൃഢമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *