abu dhabi rta : അബുദാബിയിലെ എല്ലാ ബസുകളിലും യാത്ര ചെയ്യാന്‍ ഇനി 5 ദിര്‍ഹം മതി; ഏകീകൃത നിരക്കുകള്‍ പ്രഖ്യാപിച്ചു - Pravasi Vartha TRANSPORT

abu dhabi rta : അബുദാബിയിലെ എല്ലാ ബസുകളിലും യാത്ര ചെയ്യാന്‍ ഇനി 5 ദിര്‍ഹം മതി; ഏകീകൃത നിരക്കുകള്‍ പ്രഖ്യാപിച്ചു

അബുദാബിയിലെ എല്ലാ പൊതു ബസുകളിലും യാത്ര ചെയ്യാന്‍ ഇനി 5 ദിര്‍ഹം മതി. എമിറേറ്റിലെ എല്ലാ പൊതു ബസുകള്‍ക്കും ഏകീകൃത നിരക്കുകള്‍ പ്രഖ്യാപിച്ച് അബുദാബി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി abu dhabi rta . ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ITC) പറയുന്നതനുസരിച്ച്, നഗരത്തിലെയും സബര്‍ബന്‍ പ്രദേശങ്ങളിലെയും അടിസ്ഥാന ബസ് നിരക്ക് ഇനി 2 ദിര്‍ഹവും, കിലോമീറ്ററിന് 5 ഫില്‍സും ആയിരിക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഒരു യാത്രക്കാരന്‍ തന്റെ അവസാന ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഒന്നില്‍ കൂടുതല്‍ ബസുകള്‍ കയറുമ്പോള്‍ ( നഗരത്തില്‍ നിന്ന് പ്രാന്തപ്രദേശങ്ങളിലേക്കോ തിരിച്ചോ ആകട്ടെ ) അയാള്‍ക്ക് 2 ദിര്‍ഹം അടിസ്ഥാന നിരക്ക് ഒന്നിലധികം തവണ നല്‍കേണ്ടതില്ലെന്നും കേന്ദ്രം വിശദീകരിച്ചു.
യാത്രയുടെ അവസാനം ‘ഹഫലത്ത്’ സ്മാര്‍ട്ട് കാര്‍ഡ് വഴി പണമടച്ചാല്‍, യാത്രക്കാരുടെ ബോര്‍ഡിംഗ് ഡെസ്റ്റിനേഷന്‍ മുതല്‍ അവസാന ഡ്രോപ്പ് ഓഫ് വരെയുള്ള ചെലവ് കണക്കാക്കും. എന്നാല്‍ ബസ് നിരക്കിലെ ഈ സൗജന്യം മൂന്ന് നിബന്ധനകള്‍ക്ക് വിധേയമാണ്:
യാത്രക്കാരന്‍ ന്യായമായ സമയത്തിനുള്ളില്‍ ബസ് മാറ്റണം
ബസ് മാറ്റങ്ങളുടെ എണ്ണം രണ്ട് തവണയില്‍ കൂടരുത്, അതായത് പരമാവധി മൂന്ന് ബസുകള്‍ ഉപയോഗിച്ച് യാത്ര പൂര്‍ത്തിയാക്കണം.
യാത്രയുടെ തിരിച്ചുള്ള ദിശയില്‍ ഒരു മാറ്റവും ഉണ്ടാകരുത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *